ധർമാരാം സെയ്ൻ്റ് തോമസ് ഫൊറോന തീർഥാടനപള്ളിയിൽ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ കൊടിയേറി. കുർബാനയ്ക്കും കൊടിയേറ്റിനും ധർമാരാം അഡ്മിനിസ്ട്രേറ്റർ ഫാ.ജോയി പുതുശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ.ആൻാ കാഞ്ഞിരത്തിങ്കൽ, അസി. വികാരി ഫാ.ജോൺ പടിഞ്ഞാറച്ചക്കാലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.
ഈ മാസം 18 വരെ ദിവസവും വൈകീട്ട് ആറിന് പള്ളിയിൽ കുർബാനയും നൊവേനയുമുണ്ടായിരിക്കും. 19-ന് തിരുനാളും ഇടവകദിനാഘോഷവും നടക്കും. അന്ന് രാവിലെ 8.30-ന് നടക്കുന്ന കുർബാനയ്ക്ക് ധർമാരാം കോളേജ് റക്ടടർ ഫാ. സജു ചക്കാലയ്ക്കൽ, ഫാ. അരുൺ ഇയ്യാലിൽ, ഫാ.നിഖിൽ തച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.