ബെംഗളൂരു വൈറ്റ് ഫീൽഡിൽ കണ്ണൂർ സ്വദേശിയായ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. മിഥുൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. പുഴാതി ഇടച്ചേരി മിനി നവമിയിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിലെ റിട്ട:സീനിയർ ഡിവിഷനൽ മാനേജർ പി.ജി.വിഷ്ണുമോഹൻ നായരുടെയും നിടിയേങ്ങ പറമ്പൻവീട്ടിൽ മിനിയുടെയും മകനായ മിഥുൻ വിഷ്ണു (37) ആണ് മരിച്ചത്. ബെംഗളൂരുവിൽ ബിസിനസ് ചെയ്യുകയായിരുന്നു.
ഭാര്യ: പ്രിയങ്ക, മകൻ: റയാൻഷ്. സഹോദരങ്ങൾ: വരുൺ വിഷ്ണു, ഡോ.നവീൻ വിഷ്ണു.
സംസ്കാരം ഇന്നു രാവിലെ 11ന് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരം ശ്മശാനത്തിൽ.