കേരളത്തിൽ കാലാവർഷം കരുത്താർജിച്ചിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിൽ ശക്തമായി മഴ പെയ്യുകയാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.

മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട്. നദികളിലെയും പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പ്രധാന നദികളിലെ 38 സ്റ്റേഷനുകളിൽ 20 ഇടങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ സാഹചര്യമില്ല.

Related Posts