സുവർണ കർണാടക കേരളസമാജം ചിക്കബാനവാര – അബ്ബിഗരെയുടെ പുതുവത്സരാഘോഷം – ‘സുവർണ്ണ ധ്വനി 2026’ ചിക്കബാനവാര കെംപാപുര റോഡ് അക്ഷര ബാങ്ക്വറ്റ് & ലോൺസില്‍ വിവിധ പരിപാടികളോടെ നടന്നു.

ചടങ്ങിൽ “അശരണർക്ക് ആശ്രയം” പദ്ധതിയുടെ ഉദ്ഘാടനവും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ, ടൂവീലർ എന്നിവയുടെ വിതരണം, പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം എന്നിവ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ൻ്റെ നേതൃത്വത്തിൽ ഓർക്കസ്ട്രയും, മണിക്കുട്ടൻ മായ ടീമിൻ്റെ കോമഡി ഷോയും ‘സുവർണ്ണ ധ്വനി 2026 ൻ്റെ മാറ്റുകൂട്ടി.

ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രജീഷ വിജയൻ മുഖ്യാതിഥിയായിരുന്നു.

ദാസറഹള്ളി എം എൽ എ യ്ക്ക് വേണ്ടി അദ്ദേഹത്തിൻ്റെ പത്നി മഞ്ജുള മുനിരാജു, മുൻ കോർപ്പറേറ്റർ കെ.നാഗഭൂഷന്‍, എസ് കെ കെ എസ് സ്റ്റേറ്റ് പ്രസിഡണ്ട് എസ്.രാജേന്ദ്രൻ, എസ് കെ കെ എസ് ഫൗണ്ടർ പ്രസിഡണ്ട് രാജൻ ജേക്കബ്, ഡിസ്ട്രിക്റ്റ് പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ എസ് മഞ്ജുനാഥ്, കൺവീനർ സജീഷ് കുമാർ വി കെ, ഫിനാൻസ് കൺവീനർ വാസുദേവൻ പി, മുൻ പഞ്ചായത്ത് മെമ്പർ സി.രവികുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ വിനീത മനോജ്, വനിതാ വിഭാഗം കൺവീനർ ശാലിനി, ഫിനാൻസ് കൺവീനർ ജയ തിലകൻ, യുവജന വിഭാഗം ചെയർമാൻ സുമിത് നാരായൺ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി.

Related Posts