ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല: യുഎസ് അംബാസിഡർ
ഇന്ത്യയേക്കാൾ പ്രധാനപ്പെട്ട മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ലന്ന് നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ. ഡൽഹിയിലെ യുഎസ് ഏംബസിയിൽ സംസാരിക്കുകയായിരുന്നു അംബാസിഡർ സെർജിയോ ഗോർ. ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം സത്യമാണെന്നും ഉറ്റസുഹൃത്തുക്കൾക്ക് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. യഥാർഥ സുഹൃത്തുക്കൾക്ക് വിയോജിക്കാം, പക്ഷേ അവസാനം അവരുടെ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും, സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം,
കലാവേദി പുതുവത്സരാഘോഷം സംഘടിപ്പിച്ചു
മലയാളികളുടെ സാംസ്കാരിക സംഘടനയായ കലാവേദിയുടെ ക്രിസ്തുമസ് – പുതുവത്സരാഘോഷം പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. റവ.ഫാ.ഷിന്റോ മാത്യു (OCD, TREDA ബാംഗ്ലൂർ ഡയറക്ടർ, CMHM ഇന്ത്യ ദേശീയ പ്രസിഡണ്ട്) ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ക്രിസ്തുമസ് സന്ദേശവും നൽകുകയും ചെയ്തു. കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ അതിഥികളെ സ്വാഗതം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി പത്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി എ.
ദീപ്തി മെഗാഷോ കര്ട്ടന് റെയ്സര്‍ നടന്നു
ഫിബ്രവരി പതിനഞ്ച് ഞായര്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ സംഘടിപ്പിക്കുന്ന ദീപ്തി മെഗാ ഷോയുടെ കര്ട്ടന് റെയ്സര്‍ ദാസറഹള്ളി മൂണ്‍ലൈറ്റ് ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ സന്തോഷ് കുമാര്‍ സ്വാഗതമാശംസിച്ചു. ആധ്യ ഫര്‍ണിച്ചര്‍ എമ്പോറിയം ഉടമ അനില പാറക്കല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. കള്‍ച്ചറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ ഓഡിയോ പ്രകാശനം ചെയ്തു. എന്‍ട്രി പാസ്സ് വിതരണം പാലക്കാട് ഫോറം പ്രസിഡണ്ട്
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കോട്ടയത്ത് എം സി റോഡില്‍ കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ യാത്രികര്‍ ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് സ്വദേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ 11 വയസ്സുള്ള കുട്ടിയാണ്.
തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 15 വ്യാഴാഴ്ചയാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി.
പിഎസ്എൽവി-സി 62 ദൗത്യം പരാജയം
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായതെന്ന് എക്സിലൂടെ ഐഎസ്ആർഒ അറിയിക്കുകയായിരുന്നു.
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഒരു ഒരുപവന് സ്വര്‍ണത്തിൻ്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിൻ്റെ വില 13,030 രൂപയാണ്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്.
ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു
ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് പുലർച്ചെ ഒന്നോടെയാണ് സംഭവം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. പാങ്ങപ്പാറ മാങ്കുഴിയിൽ ബൈക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ബംഗുളൂരുവിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി
ബംഗുളൂരുവിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെ ബംഗുളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യർഥിനിയുടെ മാതാപിതാക്കൾ അധ്യാപകർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ വസ്ത്രത്തെക്കുറിച്ചും നിറത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യുവതിയുടെ
PSLV C- 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ISRO
ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ പിഎസ്എൽവി (PSLV-C62) ഈ വർഷത്തെ ആദ്യ ദൗത്യത്തിനായി ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ അല്പ സമയത്തിനുള്ളിൽ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട്