കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ നിര്യാതയായി
വടകര പരേതനായ പുറന്തോടത്ത് കണാരക്കുറുപ്പിൻ്റെ ഭാര്യ പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുറ്റിപ്പുറത്ത് മീത്തൽ നാണിയമ്മ (101) നിര്യാതയായി. കെ എൻ ഇ ട്രസ്റ്റ്, ദൂരവാണി നഗർ കേരളം സമാജം എന്നിവയുടെ മുൻ പ്രസിഡണ്ടും ബാംഗ്ലൂർ ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റിൻ്റെ ഉപദേശക സമിതി അംഗവുമായ പി ദിവാകരൻ്റെ അമ്മയാണ്. മക്കൾപുറന്തോടത്ത് ഗംഗാധരൻ (റിട്ടയേഡ് മലയാള മനോരമ)ദിവാകരൻ പുറന്തോടത്ത് (റിട്ട. ഐ ടി ഐ ബാഗ്ലൂർ)പുറന്തോടത്ത് കുമാരൻ (ഡി സി സി
കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ദേശീയപാത മുറിയനാലിൽ വെച്ച് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. പിക്കപ്പ് ലോറി ഡ്രൈവറും രണ്ട് കാർ യാത്രക്കാരുമാണ് മരിച്ചത്. കൊടുവള്ളി സ്വദേശിയായ നിഹാൽ, പിക്കപ്പ് ഡ്രൈവർ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ
സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ലോക റെക്കോർഡ് നേടി
ബാബുസപാളയ സെൻ്റ് ജോസഫ് പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ലോക റെക്കോർഡ് നേടി. 46 മിനിറ്റു കൊണ്ട് 1300 പേർ ചേർന്നാണ് ഇംഗ്ലിഷ് ബൈബിൾ പകർത്തി എഴുതിയത്. ഓരോരുത്തർക്കും ഓരോ പേജുകൾ വീതമായിരുന്നു നൽകിയത്. 15 മിനിറ്റുകൊണ്ടും 46 മിനിറ്റു കൊണ്ടും എഴുതിത്തീർത്തവരുണ്ട്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ടോണി മുന്നുപീടിയേക്കൽ
കർണാടകയിലെ ഹൂബ്ലിയിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ
കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ. 2026 ജനുവരി 9നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹുബ്ലിയിലെ അംബേദ്‌കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. ബലപ്രയോഗത്തിലൂടെ മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ യുവതിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ കുറച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കോച്ച് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയെന്ന പരാതിയിൽ ജൂണിയർ ഹോക്കി കോച്ച് അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽവിട്ടു.ഹരിയാനയിൽ റേവാരി ജില്ലയിലെ പ്ലസ്ടു വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഹോക്കി താരമായ പെൺകുട്ടിയെ, കോച്ച് മാസങ്ങൾക്ക്മുമ്പ് പരിശീലനത്തിനിടെ കുളിമുറിയിൽവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗർഭിണിയായ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നു നൽകിയ പരാതിയിലാണ് പോക്സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തത്.
ബെംഗളൂരുവിലെ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണം കൊലപാതകം; പി യു സി വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീട്ടിൽ കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ മരിച്ചതായി സംശയിച്ചിരുന്ന 34 കാരിയായ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഷർമിള ഡി കുശാലപ്പയെ കൊലപ്പെടുത്തിയ കേസിൽ 18 വയസ്സുള്ള പി യു സി വിദ്യാർത്ഥി കർണാൽ കുറൈയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഷർമിളയുടെ അയൽവാസിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ജനുവരി 3ന് ശർമിളയെ തീപിടുത്തത്തെ തുടർന്ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ്
എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കും: ഡി കെ ശിവകുമാർ
എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിൻ്റെ പരാമർശം. വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌സ്പോ 2025’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെ രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് എ ഐ സി സി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക
വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; പേയ്‌മെന്റുകൾ ഡിജിറ്റലായി മാത്രം
വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ കാര്യങ്ങളും പുറത്ത്. കണ്‍ഫേം ആയ ടിക്കറ്റുകള്‍ മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില്‍ ലഭ്യമാകൂ. വെയിറ്റിങ് ലിസ്റ്റ്, ആര്‍എസി, ഭാഗികമായി കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ എന്നിവയ്ക്ക് വന്ദേ ഭാരത് സ്ലീപ്പറില്‍ വ്യവസ്ഥയില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.മുൻകൂർ റിസർവേഷൻ കാലയളവിൻ്റെ ആദ്യ ദിവസം മുതൽ എല്ലാ ബെർത്തുകളും ബുക്കിംഗിനായി ലഭ്യമാകും. ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ട (പിഡബ്ല്യുഡി), ലേഡീസ് ക്വാട്ട, സീനിയര്‍ സിറ്റിസണ്‍സ് ക്വാട്ട, ഡ്യൂട്ടി പാസ് ക്വാട്ട
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. ഇന്നലെ വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും(93)നായകൻ ശുഭ്‌മാൻ ഗില്ലിൻ്റെയും (56) ഇന്നിംഗ്‌സുകളും മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെയും(49) മികവിലാണ് ഇന്ത്യ വിജയം നേടിയത്. രാഹുലും ഹർഷിതും 29 റൺസ് വീതമാണ്
രാഹുലിൻ്റെ എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല: വി ഡി സതീശൻ
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിഷയത്തിൽ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ തൻ്റെ നിലപാട് എന്തിന് ചോദിക്കണമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് ചോദിച്ചു. അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാമെന്നും മറുപടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ നടത്തിയ മറ്റൊരു ക്രൂരമായ ലൈംഗിക പീഡനം