എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്‌ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിൻ്റെ പരാമർശം. വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌‌സ്പോ 2025’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെ രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് എ ഐ സി സി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

‘എൻ്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. എട്ടു തവണ എംഎൽഎയായി പ്രവർത്തിച്ചു. ബെംഗളൂരുവിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഈ സ്‌ഥാനത്തെത്താൻ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാനിവിടെയുണ്ട്. എൻ്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേത്യത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ട്’ – കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.

Related Posts