കർണാടകയിൽ അടുത്ത മാസം മുതൽ വേനൽ കഠിനമാകുമെന്നും ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് വരെ കർണാടകയുടെ വടക്കൻ ഉൾനാടൻ ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീദർ, യാദ്ഗിർ, കലബുറഗി, എന്നിവിടങ്ങളിൽ 40-43 ഡിഗ്രി വരെ താപനില ഉയർന്നേക്കും.
ബെംഗളുരുവിൽ നിലവിൽ 27 ഡിഗ്രിയാണു താപനില. കഴിഞ്ഞ കുറച്ചു മാസങ്ങളായി തണുത്ത് വിറച്ചിരുന്ന ബംഗളുരു നഗരത്തിൽ ഇപ്പോൾ താപനില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഏപ്രിൽ ആകുന്നതോടെ 34 ഡിഗ്രിയാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.