ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് ആരംഭിക്കും. രാവിലെ 9നു ലക്ഷാർച്ചന, നാളെ വൈകിട്ട് 6.30 മുതൽ സഹസ്രകലശപൂജ, കളഭ പൂജ, 23നു രാവിലെ 9.30നു കളഭാഭിഷേകം, സഹസ്രകലശാഭിഷേ കം, ഭസ്മാഭിഷേകം എന്നിവയ്ക്കു തന്ത്രിയുടെ പ്രതിനിധിയായ ബൈജു ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. അന്നദാനത്തോടെ സമാപിക്കുമെന്നു സെക്രട്ടറി പി .വിശ്വനാഥൻ അറിയിച്ചു.

Related Posts