ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. ഏപ്രിൽ 9ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. .
കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ, പാല, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു സർവീസുണ്ടാകും. പുറമെ തിരക്കിനനുസൃതമായി കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.