ബാബുസപാളയ സെൻ്റ് ജോസഫ് പള്ളിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ലോക റെക്കോർഡ് നേടി. 46 മിനിറ്റു കൊണ്ട് 1300 പേർ ചേർന്നാണ് ഇംഗ്ലിഷ് ബൈബിൾ പകർത്തി എഴുതിയത്. ഓരോരുത്തർക്കും ഓരോ പേജുകൾ വീതമായിരുന്നു നൽകിയത്. 15 മിനിറ്റുകൊണ്ടും 46 മിനിറ്റു കൊണ്ടും എഴുതിത്തീർത്തവരുണ്ട്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു

സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ടോണി മുന്നുപീടിയേക്കൽ നേതൃത്വം നൽകി. റീജനൽ സൂപ്പീരിയർ ഫാ.സിജോ കുറ്റിക്കാട്ട്, അസി. വികാരി ഫാ.സുബിൻ കളത്തിൽ ട്രസ്റ്റിമാരായ ബിജു തലക്കൽ, സാബു തോമസ്, ടോമി സെബാസ്‌റ്റ്യൻ, ബെന്നി തോമസ്, കൺവീനർ മാത്യു മാളിയേക്കൽ, ലിറ്റർജി കൺവീനർ സാജു ജോർജ് എന്നിവർ പങ്കെടുത്തു. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് പ്രതിനിധി എം.കെ.ജോസ് ഫാ. ടോണി മൂന്നുപീടിയേക്കൽ സർട്ടിഫിക്കറ്റ് കൈമാറി.

Related Posts