ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. ഇന്നലെ വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും(93)നായകൻ ശുഭ്‌മാൻ ഗില്ലിൻ്റെയും (56) ഇന്നിംഗ്‌സുകളും മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരുടെയും(49) മികവിലാണ് ഇന്ത്യ വിജയം നേടിയത്.

രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത് ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു ഡാരൽ മിച്ചൽ, ഡിവോൺ കോൺവെ(56),ഹെൻ്റി നിക്കോൾസ്(62) എന്നിവർ അർധ സെഞ്ച്വറികൾ നേടി. 84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിൻ്റെ ടോപ്‌സ്കോറർ 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു മിച്ചലിൻ്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ 17 പന്തിൽ 24 റൺസെടുത്തു.

Related Posts