ബംഗുളൂരുവിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെ ബംഗുളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യർഥിനിയുടെ മാതാപിതാക്കൾ അധ്യാപകർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ വസ്ത്രത്തെക്കുറിച്ചും നിറത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കെതിരെ സൂര്യനഗർ പോലീസ് കേസ് എടുത്തിരിക്കുകയാണ്.