കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2025: എൻട്രികൾ ക്ഷണിച്ചു
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കഥാചിത്രങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍, 2025ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി സി പി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍
കളിക്കുമ്പോൾ വസ്ത്രത്തിൽ അഴുക്കായി; യുപിയിൽ അച്ഛനും രണ്ടാനമ്മയും ചേർന്ന് ആറ് വയസ്സുകാരിയെ തല്ലിക്കൊന്നു
വസ്ത്രങ്ങൾ അഴുക്കായതിൻ്റെ പേരിൽ യുപിയിൽ ആറ് വയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ദസ്‌നയിലാണ് സംഭവം. പിതാവ് അക്രം, രണ്ടാനമ്മ നിഷ എന്നിവരാണ് മകൾ ഷിഫയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അക്രമിനെയും നിഷയെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ജനുവരി 11ന് ( ഞായറാഴ്ച) റോഡിൽ കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിലേക്ക് വഴുതി വീഴുകയായിരുന്നു. വസ്ത്രങ്ങളിൽ അഴുക്ക് പറ്റിയത് കണ്ടപ്പോൾ അക്രവും നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി
ശബരിമല സ്വർണക്കൊള്ള കേസ്; കെ.പി.ശങ്കരദാസ് അറസ്റ്റിൽ
ശബരിമല സ്വർണ്ണപ്പാളിക്കേസിൽ ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തു. ശബരിമലയിലെ പല കേസുകളിൽ പ്രധാന പ്രതിയാകേണ്ട ശങ്കരദാസ് അസുഖ ബാധയ്‌ക്ക് ചികിത്സയിലാണെന്ന കാരണത്താൽ അറസറ്റിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുകയായിരുന്നു. ഇന്ന് എസ്‌ഐടി സംഘവും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ശങ്കര ദാസിനെ അറസ്റ്റ് ചെയ്തു. ഐസിയുവിൽനിന്ന് ആശുപത്രിമുറിയിലേക്ക് മാറ്റിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. റിമാൻഡ് റിപ്പോർട്ടു പുറത്തുവന്നാലേ എത്രാമത്തെ പ്രതിയാണെന്നറിയാൻ സാധിക്കൂ.
സമസ്ത നൂറാം വാർഷികം: ബാംഗ്ലൂരിൽ നിന്ന് സമ്മേളന നഗരിയിലേക്കുള്ള പതാക കൈമാറി
സമസ്ത നൂറാം വാർഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയിൽ ഉയർത്തുന്ന 100 പതാകയിൽ ഒരു പതാക ബാംഗ്ലൂരിലെ തവക്കൽ മസ്താൻ ഭർഗ്ഗ അങ്കണത്തിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉസ്താദിന് ബാംഗ്ലൂർ സമസ്ത നൂറാം വാർഷിക സ്വാഗതസംഗം ചെയർമാൻ എ.കെ. അശ്റഫ് ഹാജിയും കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് കൈമാറി. ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക്
ഭക്തിസാഗരത്തിൽ ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ആയിരക്കണക്കിനു ഭക്തജനങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ജനങ്ങളാണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു
വൈക്കം വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം: ഇന്ത്യൻ എംബസി
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രതിഷേധങ്ങൾ നടക്കുന്നയിടങ്ങളിൽ നിന്ന് മാറിനിൽക്കാനും നിർദേശമുണ്ട്. ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇറാൻ വിടാൻ തയാറാകണമെന്ന് എംബസിയുടെ നിർദേശിച്ചു. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടണമെന്ന് അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംബസി അറിയിച്ചു. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ്
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കർണാടക സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവും 60000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് വധശിക്ഷക്ക് വിധിച്ചത്.2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകം സ്വദേശിയായ മനു മാലിക് ജോലി അന്വേഷിച്ചായിരുന്നു പാലക്കാട് എത്തുന്നത്. ഇതിനിടയിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി
പട്ടത്തിന്റെ ചരട് കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം കർണാടകയിൽ
പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കർണടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം. സഞ്ജു കുമാർ ഹൊസമാണി(48) ആണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ജു, മകളെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് രക്തം വാർന്നാണ് മരിച്ചത്. സംഭവം കണ്ട ഒരു വഴിയാത്രക്കാരൻ സഞ്ജു കുമാറിന്റെ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.
64-ാമത് സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
മതത്തിൻ്റെ കണ്ണിലൂടെ കലാകാരന്‍മാരെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 64 മത് കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍ . വര്‍ഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നല്‍കുകയുമാണ് കലയുടെ ഉദ്ദേശ്യം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സമാധാനവും