ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രതിഷേധങ്ങൾ നടക്കുന്നയിടങ്ങളിൽ നിന്ന് മാറിനിൽക്കാനും നിർദേശമുണ്ട്.
ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇറാൻ വിടാൻ തയാറാകണമെന്ന് എംബസിയുടെ നിർദേശിച്ചു. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടണമെന്ന് അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണമെന്ന് എംബസി അറിയിച്ചു.
ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കി. ബന്ധപ്പെടേണ്ട നമ്പറുകൾ; 989128109115, 989128109109, 989128109102, 989932179359.