രാഹുലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Kerala
0 min read
6.8k

രാഹുലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ജനുവരി 15, 2026
0

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘം തുടർ കസ്‌റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം. രാഹുലിനെ തിരികെ ജയിലിലേക്ക് അയക്കും. നാളെ തിരുവല്ല കോടതി രാഹുൽ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനും സാദ്ധ്യതയുണ്ട്. ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് വിവരം ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്.

Continue Reading
ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ സ്ഫോ​ട​നം; മൂ​ന്ന് മരണം
India
0 min read
7.1k

ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ സ്ഫോ​ട​നം; മൂ​ന്ന് മരണം

ജനുവരി 15, 2026
0

ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന പ്ര​ദേ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം. ഹ​സാ​രി​ബാ​ഗി​ലെ ബാ​ര ബ​സാ​ർ ടോ​പ്പ് ഏ​രി​യ​യ്ക്ക് കീ​ഴി​ലു​ള്ള ഹ​ബീ​ബ് ന​ഗ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോടനത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​റ്റൊ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​തെ​ന്നും സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
ഇറാൻ പ്രക്ഷോഭം; ജയശങ്കറുമായി ഫോൺ സംഭാഷണം നടത്തി ഇറാൻ വിദേശകാര്യമന്ത്രി
India
0 min read
6.3k

ഇറാൻ പ്രക്ഷോഭം; ജയശങ്കറുമായി ഫോൺ സംഭാഷണം നടത്തി ഇറാൻ വിദേശകാര്യമന്ത്രി

ജനുവരി 15, 2026
0

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ രൂക്ഷമാകുന്നതിനിടെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി, നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചു. “ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇറാനിലെയും അതിനോടടുത്തുള്ള പ്രദേശങ്ങളിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു,” ജയശങ്കർ എക്സിൽ കുറിച്ചു. രാജ്യത്തുടനീളം ഖമേനി

Continue Reading
കൗമാര ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയും യു.എസും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും
Sports
1 min read
6.8k

കൗമാര ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയും യു.എസും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും

ജനുവരി 15, 2026
0

കൗമാര ലോകകപ്പിൻ്റെ 16-ാം പതിപ്പിന് ഇന്ന് തുടക്കമാവും. സിംബാബ്‌വെയിലും നമീബിയയിലുമായി അരങ്ങേറുന്ന ടൂർണമെന്റിൽ ഇന്ത്യയടക്കം 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയും യു.എസും ബുലാവോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഫെബ്രുവരി 6 ന് ഹരാരെയിലാണ് ഫൈനൽ.ആറാം കിരീടമാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചാമ്പ്യന്മാരായ ചരിത്രവും ഇന്ത്യക്കുണ്ട്. വിവിധ കാലങ്ങളിൽ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്‌മൻ

Continue Reading
സുഗതകുമാരി സംസ്ഥാന അവാർഡ് പ്രഭാവർമ്മയ്ക്ക്
Kerala
0 min read
6.2k

സുഗതകുമാരി സംസ്ഥാന അവാർഡ് പ്രഭാവർമ്മയ്ക്ക്

ജനുവരി 15, 2026
0

കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുഗതകുമാരി പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. പ്രഭാവർമ്മയുടെ രൗദ്രഭാവം എന്ന കൃതിക്കാണ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ലഭിച്ചത്. ഡോ.വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപ്പറമ്പിൽ, ഡോ.ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 14ന് ഈ വർഷം കുന്നിക്കോട് നടക്കുന്ന സോൾലൈറ്റ് ഇന്റർനാഷണൽ സാംസ്കാരികോത്സവത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സോൾലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല അറിയിച്ചു.

Continue Reading
പ്രേംനസീര്‍ പുരസ്‌കാരം പ്രിയദര്‍ശന്
Kerala
0 min read
7.0k

പ്രേംനസീര്‍ പുരസ്‌കാരം പ്രിയദര്‍ശന്

ജനുവരി 15, 2026
0

പ്രേംനസീര്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീര്‍ പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന്. മലയാള ചലച്ചിത്ര മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. പ്രശസ്തിപത്രവും ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം 16ന് വൈകിട്ട് 6.30ന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേന്‍ ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍ അറിയിച്ചു. മേനക, ജി. സുരേഷ് കുമാര്‍, ഷാജി കൈലാസ്, രഞ്ജിത്ത് രജപുത്ര,

Continue Reading
അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ക്രൂ- 11 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു
India
1 min read
6.4k

അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ക്രൂ- 11 ദൗത്യസംഘം ഭൂമിയിലേക്ക് തിരിച്ചു

ജനുവരി 15, 2026
0

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘം പ്രതീക്ഷിച്ചതിലും നേരത്തേ മടങ്ങുന്നു. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്നാണിത്. നാസ ബഹിരാകാശ യാത്രികരായ സെന കാർഡ്‌മാൻ, മൈക്ക് ഫിൻകെ ജപ്പാൻ്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയിൽ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻ്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം

Continue Reading
റെയിൽവേയിൽ 312 ഒഴിവുകൾ
India
1 min read
7.0k

റെയിൽവേയിൽ 312 ഒഴിവുകൾ

ജനുവരി 15, 2026
0

റെയിൽവേയിൽ താഴെ കാണുന്ന തസ്‌തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN-No. 08/2025) www.rrbthiruvananthapuram.gov.in ൽ ലഭിക്കും. ഓൺലൈനിൽ ജനുവരി 29 വരെ അപേക്ഷിക്കാം. ഫീസ് 30 വരെ അടക്കാം. വിവിധ ആർ.ആർ.ബികളുടെ കീഴിലായി ആകെ 312 ഒഴിവുകളാണുള്ളത്. ഓരോ ആർ.ആർ.ബിയുടെ കീഴിൽ ലഭ്യമായ തസ്‌തികകൾ, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, ശമ്പളം മുതലായ സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/ പരീക്ഷ ഫീസ് 500

Continue Reading
പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ
Kerala
0 min read
6.8k

പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ

ജനുവരി 15, 2026
0

അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. സങ്കീർണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സർക്കാരിന്‍റെ അവസാന സമ്മേളനത്തിൽ അധികം ദിവസങ്ങൾ ഇല്ലാത്തതിനാലും അയോഗ്യതയിൽ തീരുമാനമുണ്ടാകുമോ

Continue Reading
ലാൽബാഗിൽ പുഷ്പമേള ആരംഭിച്ചു
Karnataka
1 min read
5.9k

ലാൽബാഗിൽ പുഷ്പമേള ആരംഭിച്ചു

ജനുവരി 15, 2026
0

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള ആരംഭിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി എസ്.എസ്. മല്ലികാർജുൻ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന മേളയിൽ തേജസ്വി വിസ്മയ എന്ന പേരിൽ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ലാൽബാഗിലെ ചരിത്രപ്രസിദ്ധമായ ഗ്ലാസ് ഹൗസിൽ പൂർണചന്ദ്ര തേജസ്വിയുടെ രൂപവും അദ്ദേഹത്തിൻ്റെ രചനകളിലെ

Continue Reading