കേരള സമാജം സ്നേഹസംഗമം സംഘടിപ്പിച്ചു
ബാംഗ്ലൂർ കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ക്രിസ്‌തുമസ് ന്യൂ ഇയർ പരിപാടി – സ്നേഹ സംഗമം സംഘടിപ്പിച്ചു. സ്നേഹ സംഗമം മുൻ മന്ത്രി അരവിന്ദ് ലിംബാവലി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ജെയ്‌സൺ ലുക്കോസ് അദ്ധ്യക്ഷത വഹിച്ച സ്നേഹസംഗമം പരിപാടിയിൽ സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ഫാദർ ഇരുദരാജ്, ഫാദർ മാത്യു വഴപ്പറമ്പിൽ, പ്രസാദ് പി വി (ഇന്ദിരാഗർ കോളേജ് ഓഫ് നഴ്സിംഗ്), എന്നിവർ സംസാരിച്ചു. ട്രഷറര്‍ ജോർജ്
എംഎംഎ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി ജേതാക്കൾ
മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ എം.എം.എ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂരിലെ പുത്തൂർകാർക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രണ്ട്സ് യുനൈറ്റഡ് എഫ് സി ജേതാക്കളായി.കാൽപന്തുകളിയുടെ വിവിധ ഭാവങ്ങളെ കാണികൾക്കായി സമർപ്പിച്ച വീറും വാശിയും നിറഞ്ഞ മൽസരത്തിൽ പതിനാറ് ടീമുകളാണ് മാറ്റുരച്ചത്. അന്തിമ പോരാട്ടത്തിൽ ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി. വിന്നറിൻ്റെയും ബാംഗ്ലൂരിലെ പുത്തൂർകാർ റണ്ണറപ്പിൻ്റെയും ട്രോഫിയും സമ്മാന തുകയും സ്വന്തമാക്കി.വിന്നറിന്
പി.പി.ദിവ്യയെ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനമായത്. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്.സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡണ്ട് ആയി കെ.എസ്. സലീഖയെയും തിരഞ്ഞെടുത്തു. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന്
ഇഡി റെയ്ഡ് തടസപ്പെടുത്തിയ സംഭവം: സംസ്ഥാന സർക്കാരിനും മമത ബാനർജിക്കും സുപ്രീം കോടതി നോട്ടീസയച്ചു
മമത ബാനർജി ഇഡി റെയ്ഡ് തടസപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസി അന്വേഷണം തടസപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മമതയ്ക്കും സർക്കാരിനും നോട്ടീസ് അയച്ചത് വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ പോലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. സംസ്ഥാന ഏജൻസികൾ കുറ്റവാളികൾക്ക് സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി
75 രാജ്യങ്ങളിലുള്ളവർക്ക് വിസയില്ല; താൽക്കാലികമായി തടഞ്ഞ് യുഎസ് ഭരണകൂടം
75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ (ഇമിഗ്രന്റ്) വിസകളുടെ പ്രോസസിംഗ് അനിശ്ചിതകാലത്തേക്ക് യുഎസ് ഭരണകൂടം നിർത്തിവച്ചു. തീരുമാനം ജനുവരി 21 മുതലാകും പ്രാബല്യത്തിൽ വരുന്നത്. അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റ പ്രവേശന പാതകൾ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, നൈജീരിയ, സൊമാലിയ, പാകിസ്ഥാൻ, റഷ്യ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ,
കോർപറേഷനിൽ വീണ്ടും എൽഡിഎഫ് ബിജെപി തർക്കം
എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് ആര്യാ രാജേന്ദ്രൻ മേയറായിരുന്നപ്പോൾ ഒഴിവാക്കിയ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ഇതോടെ കോർപറേഷനിൽ എൽഡിഎഫ് ബിജെപി തർക്കം വീണ്ടും മുറുകി. 1940 ൽ കോർപറേഷൻ രൂപികരിച്ച നാൾ മുതൽ മേയറുടെ ഡയസിനു പിറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്‍റെ ചിത്രം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാനനാളുകളിലാണ് നീക്കം ചെയ്‌തത്. പകരം ആ സ്ഥാനത്ത് മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. കോർപറേഷൻ ഭരണം പിടിച്ചെടുത്തതിനുപിന്നാലെ
വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി
വിജയ് ചിത്രമായ ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമ്മാതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി. കൂടാതെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശവും നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഈ മാസം 20നുള്ളില്‍ പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. കോടികൾ മുതൽമുടക്കി നിർമ്മിച്ച
പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
എറണാകുളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എറണാകുളം കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്‍റെ മകന്‍ ദേവസൂര്യ(14) ആണ് മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവസൂര്യ. അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപം സ്‌കൂള്‍ വിട്ട ശേഷം കൂട്ടുകാരുമൊത്താണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും എടുത്തെങ്കിലും
ശബരിമല ഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികൾ വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ
ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. താത്കാലിക ജീവനക്കാരായ ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ (51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിംഗ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. സുനിലിൽ നിന്ന്
സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനത്തിൽ കണ്ണൂർ മുന്നിൽ
പോരാട്ടങ്ങൾ അർധരാത്രിയിൽ അവസാനിച്ചപ്പോൾ കൂടുതൽ തവണ കലോത്സവ കിരീടം നേടിയ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂർ 220 പോയിന്റ് മുമ്പിൽ. 218 പോയിന്റുമായി കോഴിക്കോടും 216 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ തൃശൂരും പിന്നാലെയുണ്ട്. തിരുവനന്തപുരമാണു 199 പോയിന്റോടെ മൂന്നാംസ്ഥാനത്തുള്ളത്. പാലക്കാട്- 208, തിരുവനന്തപുരം- 207, കൊല്ലം- 204, മലപ്പുറം- 200, കോട്ടയം- 198, എറണാകുളം 197, കാസർഗോഡ് 193, വയനാട്- 192, ആലപ്പുഴ- 189, പത്തനംതിട്ട- 174, ഇടുക്കി 171 എന്നിങ്ങനെയാണു