ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും കണ്ണൂർ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനമായത്. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്.സുജാതയെ തെരഞ്ഞെടുത്തു.
കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡണ്ട് ആയി കെ.എസ്. സലീഖയെയും തിരഞ്ഞെടുത്തു. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവാക്കിയതെന്ന് സി.എസ്. സുജാത അറിയിച്ചു. ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനം ഹൈദരാബാദിൽ 25,27,28 തീയതികളിലായി നടക്കും.