വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം നാല് മണിക്ക് ചേ​രു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര തു​റ​മു​ഖ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ മു​ഖ്യാ​തി​ഥി​യാ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ലെ നി​ക്ഷേ​പം 9700 കോ​ടി​രൂ​പ​യാ​ണ്. ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ തു​റ​മു​ഖ​ത്ത് ക​ണ്ടെ​യ്ന​റു​ക​ള്‍ എ​ത്തി​ക്കാ​നും ക​യ​റ്റു​മ​തി ചെ​യ്യാ​നു​മാ​കും.

55 ഹെ​ക്ട​ര്‍ ഭൂ​മി ക​ട​ല്‍ നി​ക​ത്തി​യെ​ടു​ത്തായിരിക്കും നിർമ്മാണ പ്രവർത്തനം. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന്‌ അ​ധി​ക​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ല്ല. യാ​ര്‍​ഡി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന ക​ണ്ടെ​യ്ന​റു​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​മാ​യി ഉ​യ​രും. നിലവിൽ അത് 35000ആണ്. ഒ​രേ​സ​മ​യം നാ​ല്‌ മ​ദ​ര്‍​ഷി​പ് അ​ടു​പ്പി​ച്ച് ച​ര​ക്കു കൈ​മാ​റാം.
തു​റ​മു​ഖ​ശേ​ഷി 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു. നിലവിലത് 10 ല​ക്ഷം ടി​ഇ​യു​വാണ്. ബെ​ര്‍​ത്ത് 800 മീ​റ്റ​റി​ല്‍​നി​ന്ന് 2000 മീ​റ്റ​റാ​യും ബ്രേ​ക്ക് വാ​ട്ട​ര്‍ മൂ​ന്നു കി​ലോ​മീ​റ്റ​റി​ല്‍​നി​ന്ന് നാ​ലാ​യും വ​ർ​ധി​ക്കും.

Related Posts