75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ (ഇമിഗ്രന്റ്) വിസകളുടെ പ്രോസസിംഗ് അനിശ്ചിതകാലത്തേക്ക് യുഎസ് ഭരണകൂടം നിർത്തിവച്ചു. തീരുമാനം ജനുവരി 21 മുതലാകും പ്രാബല്യത്തിൽ വരുന്നത്. അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റ പ്രവേശന പാതകൾ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ഏറ്റവും വിപുലമായ ശ്രമങ്ങളിലൊന്നെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, നൈജീരിയ, സൊമാലിയ, പാകിസ്ഥാൻ, റഷ്യ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, തായ്‌ലാൻഡ് എന്നിവയും ഇതിൽ ഉൾപ്പെടും. അമേരിക്കയിൽ സ്ഥിരതാമസത്തിനും ജോലിചെയ്യുന്നതിനുമായി അപേക്ഷിക്കുന്നവർക്കാണ് നിയന്ത്രണം ബാധകമാകുക.

ബിസിനസ്, ടൂറിസ്റ്റ് താൽക്കാലിക ജോലി വിസകൾക്ക് ഇത് ബാധകമാവില്ല. യുഎസിലെ ജനങ്ങളുടെ സമ്പത്ത് ചൂഷണം ചെയ്യുന്നതരത്തിലുള്ള കുടിയേറ്റ സംവിധാനത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

Related Posts