പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ‌ പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ​സേ​ന​യും ജോ​യി​ന്‍റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ടുകയും 70ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തതായി റി​പ്പോ​ർ​ട്ടു​ക​ൾ. അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നും കൊ​ല്ല​പ്പെടുകയും തുടർന്ന് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ആ​റ് പ്ര​തി​ഷേ​ധ​ക്കാ​രും കൊ​ല്ല​പ്പെ​​ട്ടുകയായിരുന്നു. ഇ​തേ തു​ട​ർ​ന്ന് പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​ന​വും മറ്റ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ‌

ഇന്ന് റാ​വ​ല​കോ​ട്ട് ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന വി​വി​ധ സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ജോ​യി​ന്‍റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി. പാ​ക് സ​ർ​ക്കാ​രി​നെ​തി​രെ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​സം​ഘ​ട​ന വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ജൂ​ലൈ 27ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഷ്മീ​രി​ന് പു​റ​ത്ത് പാ​ക്കി​സ്ഥാ​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി 45-ൽ 12 ​സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ൻ്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​ധാ​ന പ്ര​തി​ഷേ​ധം.

Related Posts