മം​ഗ​ളൂ​രു – ​ഉ​ഡു​പ്പി സ​മു​ദ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​മാ​യി മാ​രി​ടൈം ബോർഡ്
Karnataka
0 min read
6.9k

മം​ഗ​ളൂ​രു – ​ഉ​ഡു​പ്പി സ​മു​ദ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​മാ​യി മാ​രി​ടൈം ബോർഡ്

ജനുവരി 16, 2026
0

തീര ജില്ലകളുടെ വികസനത്തിൽ വലിയ പ്രോത്സാഹനമായി കർണാടക മാരിടൈം ബോർഡ് (കെ.എം.ബി). മംഗളൂരുവിനെ ഉഡുപ്പി ജില്ലയിലെ മറവാന്തെയുമായി ബന്ധിപ്പിക്കുന്ന തീരദേശ യാത്രാ ഫെറി സർവീസ് നിർദേശിച്ചു. മംഗളൂരുവിൽനിന്ന് കുന്താപുരം താലൂക്കിലെ മറവാന്തെ വരെ ഏകദേശം 110 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ഠ ഫെറി ഇടനാഴി തിരക്കേറിയ ദേശീയ പാത 66ന് ബദലായാണ് വിഭാവന ചെയ്യുന്നത്. മറവാന്തെ, മാൽപെ, പഴയ മംഗളൂരു തുറമുഖം, കോട്ട, ഹെജ്‌മാഡി എന്നിവിടങ്ങളിൽ ഫെറി സർവിസിന് അഞ്ച് സ്റ്റോപ്പുകൾ

Continue Reading
കേരള സമാജം, മാഗഡി റോഡ് സോണിൻ്റെ രക്തദാന ക്യാമ്പ് ജനുവരി 26-ന്
Association News
1 min read
6.1k

കേരള സമാജം, മാഗഡി റോഡ് സോണിൻ്റെ രക്തദാന ക്യാമ്പ് ജനുവരി 26-ന്

ജനുവരി 16, 2026
0

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ലൂർ കേരള സമാജം, മാഗഡി റോഡ് സോൺ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസേവനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരി 26-ന് രാവിലെ 8.30-ന് മാഗഡി റോഡ് സോൺ ഓഫീസിൽ നടക്കും. പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ പൂർണ്ണമായും സുരക്ഷിതമായി നടത്തുന്ന ക്യാമ്പിലൂടെ നഗരത്തിലെ വിവിധ രക്തബാങ്കുകൾക്കും ആശുപത്രികൾക്കും ആവശ്യമായ രക്തസഹായം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9482136389.

Continue Reading
ജാലഹള്ളി സെൻറ് ഫൊറോന തോമസ് പള്ളി തിരുന്നാൾ ഇന്ന് മുതൽ
Karnataka
1 min read
6.1k

ജാലഹള്ളി സെൻറ് ഫൊറോന തോമസ് പള്ളി തിരുന്നാൾ ഇന്ന് മുതൽ

ജനുവരി 16, 2026
0

ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാളിന് ഇന്ന് വൈകിട്ട് 6 മണിക്ക് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ സി എം എഫ് കൊടിയേറ്റും. തുടർന്നു കുർബ്ബാനക്ക് ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് പള്ളി വികാരി ഷിബു കലാശിയിൽ സി എം എഫ് നേതൃത്യം നൽകും. തുടർന്നു അമ്പെടുക്കൽ.17നു വൈകിട്ടു 6 മണിക്ക് ജക്കൂർ സെൻറ് ഫ്രാൻസിസ് ഡീ സെൽസ് പള്ളി വികാരി ഫാദർ ഷിബു തുരുത്തിപള്ളി

Continue Reading
പൊങ്കൽ അവധി; ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
Karnataka
1 min read
7.1k

പൊങ്കൽ അവധി; ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

ജനുവരി 16, 2026
0

മകരസംക്രാന്തി, പൊങ്കൽ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു – കോട്ടയം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കോട്ടയത്ത് നിന്ന് ഞായറാഴ്‌ചയും (ജനുവരി 18) ബെംഗളുരുവിൽ നിന്ന് തിങ്കളാഴ്‌ചയുമാണ് സർവീസ്. റിസർവേഷൻ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.കോച്ചുകൾ: 2 എസി ത്രീടിയർ, 18 സ്ലീപ്പർ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ടാകും.സമയക്രമം: ഞായറാഴ്‌ച ഉച്ചയ്ക്ക് 12.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (06147) തിങ്കളാഴ്ച പുലർച്ചെ 3.30

Continue Reading
അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
Kerala
0 min read
6.2k

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 16, 2026
0

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ഇന്നലെ രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണി (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ അ​യ​ൽ​വാ​സി രാ​ഹു​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പറയപ്പെടുന്നു. വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജാ​മ​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഇറാനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി
World
0 min read
6.2k

ഇറാനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി

ജനുവരി 16, 2026
0

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും. വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി. ഇന്‍റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള

Continue Reading
എസ്‌മ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന്
Association News
1 min read
6.1k

എസ്‌മ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന്

ജനുവരി 16, 2026
0

എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ (എസ്‌മ) ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം 2026 ജനുവരി 18ന് സ്റ്റേഷൻ ജാലഹള്ളിയിലെ എ എഫ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.വൈകുന്നേരം 6:00 മണിക്ക് കരോൾ ഗാനാലാപനത്തോടെ പരിപാടി ആരംഭിക്കും, തുടർന്ന് എസ്മ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.അത്താഴത്തോടെ പരിപാടി അവസാനിക്കും.

Continue Reading
അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപം; ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്
Kerala
0 min read
6.8k

അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപം; ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്

ജനുവരി 15, 2026
0

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ അധിക്ഷേപം നടത്തിയ എം.എല്‍.എയുടെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്. പരാതിക്കാരിയുടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് പൊലീസ് നടപടി. അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകൾ എന്ന് ആരോപിച്ചായിരുന്നു ഫെന്നി നൈനാന്‍ ചില സ്‌ക്രീന്‍ഷോട്ടുകൾ പുറത്തുവിട്ടത്. രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാൻ്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുൽ

Continue Reading
വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്
Karnataka
0 min read
6.8k

വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്

ജനുവരി 15, 2026
0

സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് കോടിക്കണക്കിന് രൂപയുടെ കളപ്പണം വെളുപ്പിച്ച സംഭവത്തിൽ 22 കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ് ഷബാന അബ്ദുൽ ബാരി എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യക്കാരായ 9 പേരും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. കേളേജുകൾ, സർക്കാർ ആശുപത്രികളിലെ ലേബർ വാർഡുകൾ, എന്നിവിടങ്ങളിൽ എത്തി സാധാരണക്കാരെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് പ്രവർത്തനം. 2,000 മുതൽ 5,000 രൂപ വരെ കമ്മീഷൻ വാഗ്ദാനം ചെയ്ത്

Continue Reading
ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ
Kerala
0 min read
6.0k

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ

ജനുവരി 15, 2026
0

ശബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് റി​മാ​ൻ​ഡി​ൽ. ബു​ധ​നാ​ഴ്ച എ​സ്ഐ​ടി ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ളെ​യാ​യി​രി​ക്കും ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മാ​റ്റു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം തീ​രു​മാ​നമെടുക്കുക. അദ്ധേഹത്തിന്‍റെ ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യം അ​റി​ഞ്ഞ​ശേ​ഷം ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

Continue Reading