സംസ്ഥാന സ്‌കൂൾ കലോത്സവം; മുഖ്യാതിഥിയായി നടൻ മോഹൻലാൽ എത്തുമെന്ന് മന്ത്രി
64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ എത്തുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ അറിയിച്ചു. ജനുവരി 18ന് വൈകുന്നേരം നാല് മണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി നാളെ
ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. കഴിഞ്ഞ ദിവസം
പതിനാറുകാരി റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ; ദുരൂഹത
മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹയുള്ളതായി പൊലീസ് സൂചിപ്പിച്ചു. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള റെയിൽവെ സ്റ്റേഷനാണ് തൊടിയപ്പുലം. മൃതദേഹം കണ്ട നാട്ടുകാരാണ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ജനുവരി 19ന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന വിജയോത്സവം എന്ന പരിപാടിയുടെ ഭാഗമായി കോൺഗ്രസ് റാലിയും നടക്കും. കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായവിരിച്ച് കിടന്നുറങ്ങി; യുവാവ് പിടിയിൽ
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായവിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.
മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു
ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണൻ്റെ മകന്‍ സന്തോഷ്(35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. സന്തോഷിൻ്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന്‍
ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവം: കുറിപ്പുകൾ കണ്ടെത്തി
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്. വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര നാല് വര്‍ഷം മുന്‍പും വൈഷ്ണവി ഒന്നര വര്‍ഷം മുന്‍പും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ഇരുവരുടെയും പോക്കറ്റില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ്
ഇഷ്ഖ് മജ്‌ലിസും സമസ്ത സമ്മേളന പ്രചരണവും ഇന്ന്
സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ബാഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഇന്ന് രാത്രി 8 മണിക്ക് നീലസന്ദ്ര എസ് ആർ കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് സമസ്ത നൂറാം വാർഷിക പ്രചരണവും ഇഷ്ഖ് മജ്‌ലിസും നടക്കും. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം ഇഷ്ഖ് മജ്‌ലിസിന് നേതൃത്വം നൽകും. സ്ഥലം എംഎൽഎ എൻ എ ഹാരിസ് പരിപാടി ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നീലസന്ദ്ര ദർഗ
യുവാവ് കാമുകിയെ കുത്തിക്കൊന്നു
കർണാടക കോലാറിൽ ഇന്നലെ രാവിലെ യുവാവ് കാമുകിയെ കുത്തിക്കൊന്നു. ബംഗാർപേട്ട് താലൂക്കിലെ ദാസരഹൊസഹള്ളി നിവാസിയും നരസപുര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലിക്കാരിയുമായ സുജാതയാണ് (27) കൊല്ലപ്പെട്ടത്. നാട്ടുകാർ യുവാവ് ചിരഞ്ജീവിയെ(30) പിടികൂടി കോലാർ ടൗൺ പൊലീസിന് കൈമാറി. ഇന്നലെ രാവിലെ, സുജാത ജോലിക്ക് പോകുമ്പോൾ ബംഗാർപേട്ട് റോഡിൽ ചിരഞ്ജീവി കണ്ടുമുട്ടുകയും കത്തികൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തുവെന്നാണ് ദ്യക്‌സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. യുവാവും യുവതിയും തമ്മിൽ ഈയിടെയായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ചിരഞ്ചീവിയുടെ കൂട്ടുകാരും മൊഴി
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: കെ.സി. വേണുഗോപാൽ
വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എംപിമാർ ആരും മത്സരിക്കണമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹിക്കുന്നവർ ഉണ്ടാകാം. അക്കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ്. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് ബിജെപിയുടെയും സിപിഎമ്മിന്‍റെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം തേടും. ആദ്യം