കർണാടക കോലാറിൽ ഇന്നലെ രാവിലെ യുവാവ് കാമുകിയെ കുത്തിക്കൊന്നു. ബംഗാർപേട്ട് താലൂക്കിലെ ദാസരഹൊസഹള്ളി നിവാസിയും നരസപുര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലിക്കാരിയുമായ സുജാതയാണ് (27) കൊല്ലപ്പെട്ടത്. നാട്ടുകാർ യുവാവ് ചിരഞ്ജീവിയെ(30) പിടികൂടി കോലാർ ടൗൺ പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ, സുജാത ജോലിക്ക് പോകുമ്പോൾ ബംഗാർപേട്ട് റോഡിൽ ചിരഞ്ജീവി കണ്ടുമുട്ടുകയും കത്തികൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തുവെന്നാണ് ദ്യക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. യുവാവും യുവതിയും തമ്മിൽ ഈയിടെയായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ചിരഞ്ചീവിയുടെ കൂട്ടുകാരും മൊഴി നൽകിയിട്ടുണ്ട്