തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാക്കളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ജനുവരി 19ന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന വിജയോത്സവം എന്ന പരിപാടിയുടെ ഭാഗമായി കോൺഗ്രസ് റാലിയും നടക്കും. കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.

Related Posts