വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിൻ്റെ കൂട്ടുകാരും തമ്മിലാണ് കൂട്ടയടി നടന്നത്. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. യുവതിയുടെ ബന്ധുക്കൾ വിവാഹം മുടക്കിയത് ചോദ്യം ചെയ്യുന്നതിനായി പെരിന്താട്ടിരി സ്വദേശിയായ യുവാവിൻ്റെ വീട്ടിലെത്തി.

ഇതിനിടയിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് ഇവരെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ അമ്മയ്‌ക്കും സഹോദരിക്കുമടക്കം പരിക്കേറ്റു. ഇവർ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബത്തിൻ്റെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ വീ​ഡി​യോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Posts