അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടത്ത് പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യൻ്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. നാട്ടുകാർ ഈ വിവരം മകളെ അറിയിക്കുകയും മേ​രി​ക്കു​ട്ടി​യു​ടെ മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യുമായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം അന്വേഷണത്തിൻ്റെ ഭാഗമായി പോ​ലീ​സ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. മേ​രി​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു മ​ക​നാ​യ അ​ജി​യാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അതേസമയം അമ്മയുടെയും മകൻ്റെയും തിരോധാനത്തിന് പിന്നില്‍ ഇയാളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Posts