മതത്തിൻ്റെ കണ്ണിലൂടെ കലാകാരന്മാരെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 64 മത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന് .
വര്‍ഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നല്‍കുകയുമാണ് കലയുടെ ഉദ്ദേശ്യം. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സമാധാനവും സന്തോഷവും ഉയര്‍ത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയണം. ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മ്മം. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് കടന്നുചെല്ലുക കൂടിയാവണം. സാമൂഹ്യ വ്യവസ്ഥയില്‍ കല വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. – മുഖ്യമന്ത്രി പറഞ്ഞു.