അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും
അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കൊൽക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിൽ ആണ് താമസിക്കുക. 70 അടി ഉയരമുള്ള തൻ്റെ കൂറ്റൻ പ്രതിമ ഹോട്ടലിൽ നിന്ന് മെസി വെർച്വലായി അനാവരണം ചെയ്യും. ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പിൽ മെസി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച രാത്രിയാണ് മുംബൈയിലെ
രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യംഅനുവദിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നറിയുന്നു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത്. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു.അന്വേഷണവുമായി സഹകരിക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
ആചാര്യ കോളേജിലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയും മലയാളിയുമായ ജഗൻ മോഹനെ (24) ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ്റെയും – സുമതിയുടെയും മകനാണ്. ചൊവ്വാഴ്ച്ച രാവിലെയാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വന്നത്. വീട് വാടകക്ക് എടുത്ത് മൂന്ന് പേർ ഒരുമിച്ചായിരുന്നു താമസം. മാതാപിതാക്കൾ രണ്ട് പേരും സലാലയിലാണ്. ഏക സഹോദരൻ കിരൺ കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാർ; സ്ഥലവും സമയവും അദ്ദേഹത്തിന് തീരുമാനിക്കാം: വി.ഡി.സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു. ലൈംഗിക ആരോപണ കേസില്‍
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ എത്തും?
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട് ഉള്ളത്. രാഹുൽ താമസിക്കുന്ന ഈ വാർഡ് കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റാണ്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ
ബിജെപി സ്ഥാനാർഥിയെയും സുഹൃത്തിനെയും വീടുകയറി ആക്രമിച്ചു
ബിജെപി സ്ഥാനാർഥിയെയും സുഹൃത്തിനെയും വീടുകയറി ആക്രമിച്ചു. സ്ഥാനാർഥിയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചതായിട്ടാണ് പരാതി. ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റതായും പറയപ്പെടുന്നു. കുറിച്ചി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയായ ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി.ആര്. മഞ്ജീഷിനെയും കുടുംബത്തേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ജീഷും സുഹൃത്തും കോട്ടയം ജില്ലാ ആശുപത്രിയിലും മഞ്ജീഷിന്റെ അമ്മയും സഹോദരനും ബന്ധവും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ തെഞ്ഞെടുപ്പിനു ശേഷം ജില്ലാ പ്രവര്‍ത്തകര്‍ മഞ്ജീഷിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ്
നാലാം ദിനം 50 കോടി ക്ലബ് കീഴടക്കി കളങ്കാവൽ
മമ്മൂട്ടി, വിനായകൻ കോമ്പിനേഷനിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ 50 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ടാണ് സിനിമ ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രംമാണ്. വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത്
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്.
അതിജീവിതയെ അപമാനിച്ച കേസിൽ; സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
അതിജീവിതയെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വരാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
സവർക്കർ പുരസ്‌കാരം ശശി തരൂർ നിരസിച്ചു
ആര്‍എസ്എസ് സംഘടനയായ എച്ച്ആര്‍ഡിഎസിൻ്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപി നിരസിച്ചു. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി തരൂര്‍ പറയുന്നത്. കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ അറിയിച്ചിരിക്കുന്നത്. പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാരം കിട്ടിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി രാജ്നാഥ്