ആചാര്യ കോളേജിലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയും മലയാളിയുമായ ജഗൻ മോഹനെ (24) ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ്റെയും – സുമതിയുടെയും മകനാണ്. ചൊവ്വാഴ്ച്ച രാവിലെയാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വന്നത്. വീട് വാടകക്ക് എടുത്ത് മൂന്ന് പേർ ഒരുമിച്ചായിരുന്നു താമസം. മാതാപിതാക്കൾ രണ്ട് പേരും സലാലയിലാണ്. ഏക സഹോദരൻ കിരൺ കൊച്ചിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.
സുഹൃത്ത് ആൽവിൻ ജഗൻ മോഹനെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കാരണം റൂമിൽ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്കാരം നാളെ രാവിലെ 10 ന് വൈക്കിലിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
