ആര്‍എസ്എസ് സംഘടനയായ എച്ച്ആര്‍ഡിഎസിൻ്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപി നിരസിച്ചു. താനുമായി കൂടിയാലോചിക്കാതെയും അറിയിക്കാതെയുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ശശി തരൂര്‍ പറയുന്നത്.

കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ അറിയിച്ചിരിക്കുന്നത്. പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാരം കിട്ടിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ഇന്ന് പുരസ്‌കാരം നൽക്കുമെന്നായിരുന്നു അറിയിച്ചത്.

Related Posts