കാർവാർ എം.എൽ.എ സതീഷ് കൃഷ്‌ണയുടെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Karnataka
0 min read
6.9k

കാർവാർ എം.എൽ.എ സതീഷ് കൃഷ്‌ണയുടെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നവംബർ 10, 2025
0

അനധിക്യതമായി ഇരുമ്പയിര് കയറ്റുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്‌ണ സെയ്ല‌ലിൻ്റെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മോർമുഗോവ താലൂക്കിലെ പെഡ്രോഗാലെ കോട്ട എന്നറിയപ്പെടുന്ന 16,850 ചതുരശ്ര മീറ്റർ ഭൂമി, ഗോവയിലെ മോർമുഗോവയിലെ ചിക്കാലിം വില്ലേജിലെ 12,500 ചതുരശ്ര മീറ്റർ തുറസ്സായ ഭൂമി, വാസ്കോഡഗാമയിലെ വാണിജ്യ കെട്ടിടത്തിൻ്റെ ഒന്നിലധികം നിലകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

Continue Reading
ധ​ർ​മ​സ്ഥ​ല​യി​ലെ 74 മ​ര​ണം; വെ​വ്വേ​റെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി
Karnataka
0 min read
6.7k

ധ​ർ​മ​സ്ഥ​ല​യി​ലെ 74 മ​ര​ണം; വെ​വ്വേ​റെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി

നവംബർ 10, 2025
0

ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ 1990നും 2021നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണങ്ങളെക്കുറിച്ച് 74 പ്രത്യേക എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനും സമഗ്ര അന്വേഷണം നടത്താനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ .ടി) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതാവ് കുസുമാവതിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഇരകളുടെ കുടുംബങ്ങൾ നിരവധി തവണ അപേക്ഷ

Continue Reading
സുകുമാരൻ നായർക്കെതിരെ നായർ ഐക്യവേദി ശക്തമായ വിമർശനവുമായി രംഗത്ത്
Kerala
1 min read
6.7k

സുകുമാരൻ നായർക്കെതിരെ നായർ ഐക്യവേദി ശക്തമായ വിമർശനവുമായി രംഗത്ത്

നവംബർ 10, 2025
0

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ നായർ ഐക്യവേദി ശക്തമായ വിമർശനവുമായി രംഗത്ത്. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് നായർ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നായർ നേതൃസംഗമം സർക്കാരിൻ്റെ അവഗണനയ്ക്കും എൻഎസ്എസിൻ്റെ നിലപാടിനുമെതിരെ പ്രതിഷേധവേദിയായി. ‘എൻഎസ്എസ് നേതൃത്വം സമുദായ നന്മയ്ക്കല്ല, വ്യക്തിഗത നേട്ടങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്; നേതൃസംഗമത്തിൽ പങ്കെടുത്തവർ ആരോപിച്ചു. സുകുമാരൻ നായർക്കെതിരെയാണ് ഏറ്റവും രൂക്ഷമായ വിമർശനം ഉയർന്നത്. ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നിയമസഭയിൽ അവതരിപ്പിക്കാനോ

Continue Reading
കൈരളി വെൽഫെയർ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
7.0k

കൈരളി വെൽഫെയർ അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നവംബർ 10, 2025
0

കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, ശാന്തിനിലയ ഹോസ്പിറ്റലുമായി ചേർന്ന് കർണാടക കാൻസർ സൊസൈറ്റിയുടെയും റെഡ് ലൈഫ് ബ്ലഡ് സെൻററിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 400ൽപരം ജനങ്ങൾക്ക് ക്യാമ്പിൻ്റെ സേവനം ലഭിച്ചു. കേംബ്രിഡ്‌ജ് കോളേജ് ചെയർമാൻ ഡി.കെ.മോഹൻബാബു ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. അസ്സോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ശാന്തിനിലയ ഹോസ്‌പിറ്റൽ സുപ്പീരിയർ സിസ്റ്റർ ആരോഗ്യമേരി, സെക്രട്ടറി സജീവ്.പി.എസ്, ജോൺ ബോസ്കോ എന്നിവർ തിരിതെളിച്ചു.

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു
Association News
1 min read
7.1k

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

നവംബർ 10, 2025
0

ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിച്ച വയലാർ അനുസ്മരണം ‘ഇന്ദ്രധനുസ്സ്’ അവിസ്മരണീയ മൂഹർത്തങ്ങൾ സൃഷ്ടിച്ചു. ഇരുപതിൽപരം ഗായിക ഗായകന്മാർ വയലാറിൻ്റെ കവിതകളും ഗാനങ്ങളുമായി ചടങ്ങ് സമ്പുഷ്ടമാക്കി.സ്വാഗതപ്രസംഗത്തിൽ സെക്രട്ടറി രമേശ്‌ വണ്ടാനം വയലാറിൻ്റെ നാടക ഗാനങ്ങളുടെ സൗന്ദര്യത വിവരിച്ചു. അധ്യക്ഷൻ കവിരാജ് മണ്ണിൻ്റെയും മനുഷ്യൻ്റെയും ഇടയിൽ പാലം തീർത്ത മാനവീകതയുടെ കാവ്യ ചക്രവർത്തി ആയിരുന്നു വയലാർ എന്ന് അഭിപ്രായപെട്ടു. വയലാർ കുടുംബത്തിലെ അംഗവും വിശിഷ്ടാഥിതിയുമായ പി.കെ.ശശീന്ദ്രവർമ്മ ഗാനങ്ങളിൽ കൂടി വയലാർ സ്മരണയുടെ മൊട്ടുകൾ വിരിയിച്ച്

Continue Reading
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്കേറ്റു
Karnataka
0 min read
7.2k

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്കേറ്റു

നവംബർ 10, 2025
0

മൈസൂരു യാദവനഹള്ളിയിലെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യെഡിയാല സബ് ഡിവിഷനിലെ ഓംകാർ റേഞ്ചിലെ വനം വാച്ചറായ ബംഗാരുവിന് പരിക്കേറ്റു. ബേഗൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം, ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്കുമാറ്റി. കൈ, കഴുത്ത്, തല എന്നിവിടങ്ങളിലാണ് പരിക്ക്. ഓംകാർ റേഞ്ചിലെ വന ഗ്രാമാതിർത്തിയിലിറങ്ങിയ പുലി കഴിഞ്ഞദിവസം ജോഗയ്യ എന്ന കർഷകൻ്റെ ആടുകളെ കൊന്നിരുന്നു. തുടർന്ന് പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.

Continue Reading
തമ്മനത്ത് കൂറ്റൻ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി
Kerala
0 min read
7.3k

തമ്മനത്ത് കൂറ്റൻ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി

നവംബർ 10, 2025
0

തമ്മനത്ത് ജലഅതോറിറ്റിയുടെ കൂറ്റൻ ടാങ്ക് തകർന്ന് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. ഒന്നേകാൽ കോടി ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കിൻ്റെ ഭിത്തിയിൽ വലിയ വിള്ളലാണ് ഉണ്ടായത്. ആലുവ ഭാഗത്ത് നിന്നും വരുന്ന ജലമാണ് ഇവിടെ സംഭരിച്ചിരുന്നത്. ഉരുൾപൊട്ടലടക്കം ഉണ്ടാകുന്നതിന് സമാനമായ ജലപ്രവാഹമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഥലവാസികൾ ശബ്ദം കേട്ടുണരുമ്പോൾ വെള്ളം ഇരച്ചുകയറുന്നതാണ് കണ്ടത്. വെള്ളം വീടുകളിലേക്ക് കുതിച്ചെത്തിയതോടെ ഇവിടങ്ങളിലെ ടിവി, ഫ്രിഡ്‌ജ് പോലെ

Continue Reading
ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടി
Karnataka
0 min read
6.8k

ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടി

നവംബർ 10, 2025
0

ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടി. സരഗൂർ താലൂക്കിലെ വനപ്രദേശ ഗ്രാമങ്ങളിൽ ആഴ്ചകളായി തുടരുന്ന ഭയത്തിനും സംഘർഷത്തിനും ഇതോടെ വിരാമമായി.ബന്ദിപ്പൂർ സരഗൂർ താലൂക്കിൽ രണ്ടാഴ്‌ചയ്ക്കിടെ കടുവകളുടെ ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കടുവയെ പിടികൂടിയത്. വനം വകുപ്പിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കടുവയെ പിടികൂടിയെങ്കിലും സ്ഥലത്ത് നിരീക്ഷണം തുടരാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ മറ്റേതെങ്കിലും കടുവകൾ ഉൾപ്പെട്ടിട്ടുണ്ടോ

Continue Reading
മൈസൂരു വിമാനത്താവളത്തിൻ്റെ രണ്ടാംഘട്ട റൺവേ വികസനം ഉടൻ ആരംഭിക്കും
Karnataka
1 min read
6.7k

മൈസൂരു വിമാനത്താവളത്തിൻ്റെ രണ്ടാംഘട്ട റൺവേ വികസനം ഉടൻ ആരംഭിക്കും

നവംബർ 10, 2025
0

മൈസൂരു വിമാനത്താവളത്തിൻ്റെ രണ്ടാംഘട്ട റൺവേ വികസനം ഉടൻ ആരംഭിക്കും. വികസനപദ്ധതിക്ക് ആവശ്യമായ 206 ഏക്കർ ഭൂമിയിൽ 160 ഏക്കർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. 36 ഏക്കറിന് നഷ്ടപരിഹാരം നൽകാനുണ്ട്. രണ്ടാം ഘട്ടത്തിൽ 80 ഏക്കർകൂടി ഏറ്റെടുക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കരാറിലെത്തിയിട്ടുണ്ട്. ചില കർഷകർ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമപരമായ വ്യവസ്ഥകൾ പ്രകാരം, ഭൂവുടമകളുടെപേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് നഷ്ട‌പരിഹാരത്തുക നേരിട്ട് നിക്ഷേപിച്ച് ഭൂമി

Continue Reading
ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിൻ്റെയും പാചകം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ; ആഭ്യന്തരവകുപ്പ് റിപ്പോർട്ടു തേടി
Karnataka
1 min read
7.2k

ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിൻ്റെയും പാചകം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ; ആഭ്യന്തരവകുപ്പ് റിപ്പോർട്ടു തേടി

നവംബർ 10, 2025
0

സെൻട്രൽ ജയിലിൽ കൊടുംകുറ്റവാളികളായ തടവുകാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെക്കുറിച്ചു ആഭ്യന്തരവകുപ്പ് റിപ്പോർട്ടുതേടി. പരപ്പന അഗ്രഹാര ജയിലിലെ സെല്ലിൽ കുറ്റവാളികൾ മൊബൈൽ ഉപയോഗിക്കുന്നതിൻ്റെയും പാചകം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നു. ജയിൽ എഡിജിപി ബി.ദയാനന്ദയിൽനിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഒട്ടേറെ ബലാത്സംഗക്കേസുകളിൽ പ്രതിയും സീരിയൽ കില്ലറുമായ ഉമേഷ് റെഡ്ഡി ഫോണിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ

Continue Reading