മയക്കുമരുന്നുകേസ്: നടൻ ശ്രീകാന്തിനെ വീണ്ടും ചോദ്യം ചെയ്യും
മയക്കുമരുന്നുകേസിൽ പ്രതിയായ നടൻ ശ്രീകാന്തിനെ വീണ്ടും ചോദ്യംചെയ്യാനായി എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്(ഇഡി) സമൻസ് അയച്ചു. ഒക്ടോബർ 28-ന് ഹാജരാവാൻ ഇഡി, ശ്രീകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. അസുഖമാണെന്നു പറഞ്ഞ് ശ്രീകാന്ത് എത്തിയിരുന്നില്ല. തുടർന്നാണ് 11-ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചത്. മയക്കുമരുന്ന് വിൽപ്പനയിൽ കള്ളപ്പണം ഇടപാടു നടന്നതായി ലഭിച്ച പരാതികളെത്തുടർന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. ശ്രീകാന്തും നടൻ കൃഷ്ണയും കൊക്കെയ്ൻ വാങ്ങിയെന്ന് തെളിവു ലഭിച്ചിരുന്നു. അതിനെത്തുടർന്നാണ് അറസ്റ്റിലായത്. ഇതിൻ്റെ സാമ്പത്തികയിടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ അടിച്ചു വീഴ്‌ത്തി; സ്വർണവള മുറിച്ചെടുത്തു
കോട്ടയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ അടിച്ചുവീഴ്ത്തി സ്വർണവള മുറിപ്പെടുത്ത് കടന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം കുറിച്ചി പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്വാമിക്കവലയിൽ ഹോമിയോ കോളേജിന് സമീപം തെക്കേപ്പറമ്പിൽ അന്നമ്മ സൈമണിൻ്റെ (80) വളയാണ് മോഷണം പോയത്. ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. നാല് റോഡുകൾ സംഗമിക്കുന്നിടത്താണ് ഇവരുടെ വീട്. അന്നമ്മ,
തിരുവനന്തപുരം സീറ്റ് വിഭജനം, 20 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിഡിജെഎസ്
കോര്‍പ്പറേഷനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ 20 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിഡിജെഎസ് ജില്ലാ നേതൃത്വം. എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതാണ് അതൃപ്തിക്ക് കാരണം. ഇതോടെ അറിയിച്ചു. ബിജെപി മുന്നണി മര്യാദ കാണിക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തി. മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബിഡിജെഎസിന് കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്. ഇത്തവണയും ആദ്യഘട്ട പട്ടികയില്‍ പരിഗണിച്ചില്ല. 67 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയാണ്
എസ്ഐആർ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
എസ്ഐആർ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നവംവർ 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണം. എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഇന്നും നല്ല പുരോഗതിയുണ്ടായി. ഇന്ന് 6 മണി വരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും
മലയാളികൾക്ക് സ്വത്വ ബോധമുണ്ടാകണം: കവി മുരുകൻ കാട്ടാക്കട
ലോകമെമ്പാടുമുള്ള മലയാളികൾ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകർന്നു നൽകണമെന്നും മലയാളികൾ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം എസ് ജി മാര്യേജ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ അനിൽ കുമാർ.ആർ അധ്യക്ഷത വഹിച്ചു. സിനിമ താരം സരയൂ മോഹൻ, കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്
ബെംഗളൂരുവിൽ അന്തരിച്ചു
പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരു ഷെട്ടിഹള്ളിയിൽ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദന നഗറിലായിരുന്നു താമസം. കോട്ടക്കൽ ആര്യവൈദ്യശാല വിദ്യാരണ്യപുരയിൽ മാനേജരായിരുന്നു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സബിത രാജൻ, മകൾ: സൗമ്യ. സഹോദരങ്ങൾ: ടി.രവീന്ദ്രകുമാർ, ടി.സുരേഷ് കുമാർ, ലക്ഷ്മികുട്ടി സംസ്ക്‌കാരം നാളെ രാവിലെ 11 മണിക്ക് പീനിയ വൈദ്യുത ശ്മശാനത്തിൽ നടക്കും.
അന്യായമായി നികുതി ചുമത്തുന്നു; അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു
അന്യായമായി നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നിർത്തിവെയ്ക്കുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നത്. കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീ പ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്. അഖിലേന്ത്യ പെർമിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. അന്യായമായി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കുകയാണെന്നും ഇവർ പറയുന്നു.
സഹപാഠിയ്ക്ക് നേരെ വെടിയുതിർത്ത് വിദ്യാർത്ഥികൾ, 17കാരൻ ഗുരുതരാവസ്ഥയിൽ
ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയിൽ 11-ാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു. ഗുരുഗ്രാം സെക്ടർ 48ലെ സെൻട്രൽ പാർക്ക് റിസോട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ 17കാരൻ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ യദുവംശി സ്കൂളിലെ വിദ്യാർത്ഥികളാണ് മൂവരും. മുഖ്യപ്രതിയുടെ പിതാവിൻ്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സഹപാഠിയെ വെടിയുതിർത്തത്. വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയുടെ
കേന്ദ്രം പ്രാദേശിക ഭാഷകളെ അവഗണിക്കുന്നു – നഡോജ ഹംപ നാഗരാജയ്യ
സംസ്കൃതത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ കേന്ദ്രം പ്രാദേശിക ഭാഷകളെ അവഗണിക്കുന്നുവെന്ന് പണ്ഡിതൻ നഡോജ ഹംപ നാഗരാജയ്യ ആരോപിച്ചു. ബംഗളുരുവിലെ കൊണ്ടജ്ജി ബസപ്പ ഹാളിൽ നടന്ന ദ്വിദിന സമാജമുഖി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉന്നയിക്കുന്ന കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകളെ അടിച്ചമർത്തുന്നു. ദേശീയ ബജറ്റിൻ്റെ ഒരു പ്രധാന ഭാഗം സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കു ന്നതിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. 11 വർഷത്തിനിടെ
വാഹന പരിശോധനയില്‍ കാറിൻ്റെ രഹസ്യ അറയിൽ കോടികളുടെ തിളക്കം; കൈയ്യോടെ പൊക്കി പോലീസ്
വേലന്താവളത്ത് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ കാറിൻ്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയും ഒരാളും പിടിയില്‍. കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ വേലന്താവളത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംശയകരമായ രീതിയില്‍ വന്ന വാഹനം തടഞ്ഞു നിർത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിൻ്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ വലിയൊരു തുക കണ്ടെത്തിയത്. പണം സൂക്ഷിച്ചിരുന്ന