സംസ്കൃതത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ കേന്ദ്രം പ്രാദേശിക ഭാഷകളെ അവഗണിക്കുന്നുവെന്ന് പണ്ഡിതൻ നഡോജ ഹംപ നാഗരാജയ്യ ആരോപിച്ചു. ബംഗളുരുവിലെ കൊണ്ടജ്ജി ബസപ്പ ഹാളിൽ നടന്ന ദ്വിദിന സമാജമുഖി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉന്നയിക്കുന്ന കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകളെ അടിച്ചമർത്തുന്നു. ദേശീയ ബജറ്റിൻ്റെ ഒരു പ്രധാന ഭാഗം സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കു ന്നതിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..
11 വർഷത്തിനിടെ സംസ്കൃതത്തിനായി 2532.59 കോടി ചെലവഴിച്ച കേന്ദ്ര സർക്കാർ ദ്രാവിഡ ഭാഷകളുടെ വളർച്ചക്കായി വളരെ ചെറിയ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. തമിഴിന് 113.4 കോടി, തെലുങ്കിന് 12.65 കോടി, കന്നടക്ക് 12.28 കോടി, മലയാളത്തിന് 4.52 കോടി എന്നിങ്ങനെയാണ് കണക്കുകൾ. കോടിക്കണക്കിന് ആളുകൾ സംസാരിക്കുന്ന ഭാഷകൾക്കായി വളരെ കുറഞ്ഞ തുകയും കുറച്ച് ആളുകൾ മാത്രം സം സാരിക്കുന്ന ഭാഷക്ക് കൂടുതൽ തുകയും അനുവദിക്കുന്നത് അന്യായമാണ്. സംസ്കൃതവും ഹിന്ദിയും ക്ലാ സിക്കൽ ഭാഷകളാണ്.
പക്ഷേ, അത് അടിച്ചേകരുത്. കേന്ദ്രത്തിൻ്റെ സമീപനത്തെ എതിർക്കണം. ഇന്ത്യയിൽ 14 സംസ്കൃത സ ർവകലാശാലകളുണ്ട്. പക്ഷേ, മറ്റു ഭാഷകൾക്കായി ഒരു സർവകലാശാല പോലുമില്ല. കേന്ദ്ര സർക്കാറിൻ്റെ സമീപനം ജനാധിപത്യം തകരാൻ കാരണമാകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പ്രഫ. ബരാഗൂർ രാമചന്ദ്രപ്പ, സാംസ്കാരിക ചിന്തകൻ എച്ച്.എസ്. ശിവപ്രകാശ്, ആന്ധ്രയിലെ ആദായനികുതി കമീഷണറും സമാജമുഖി മാസികയുടെ സ്ഥാപകനുമായ ജയറാം റായപുർ എന്നിവർ സംസാരിച്ചു. വത്സല മോഹൻ പരിപാടി നിയന്ത്രിച്ചു. പ്രഫ. ജ്യോതി, എഴുത്തുകാരി എച്ച്.ആർ. സുജാത, തിയറ്റർ ആർട്ടിസ്റ്റ് ശശിധർ ഭരിഘട്ട് എന്നിവർ പങ്കെടുത്തു. ആനന്ദ് രാജി അരസ് നന്ദി പറഞ്ഞു.