ജപ്പാനിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി
ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേത്തുടർന്ന് മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.
വിദ്യാർഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തി ന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേ ശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. വി ദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക
തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല- പി ജെ ജോസഫ്
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയ സാധ്യതയ്ക്ക് മുൻതൂക്കം നൽകി എടുത്ത പല വിട്ടുവീഴ്ചകളും ഇത്തവണ ഉണ്ടാകില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ചയ്ക്കില്ല എന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. അധികമായി വന്ന സീറ്റുകളിൽ ആവശ്യം ഉന്നയിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കേരള കോൺഗ്രസ് ജോസഫ്
മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി, ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി
റിലയൻസ് മേധാവി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി. എട്ടു മണിയോടെ ഗുരുവായൂരിൽ നിന്ന് മടങ്ങിപ്പോയി. രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ
ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങൾ ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മരിച്ചു
ദേശീയ കയാക്കിങ് താരങ്ങളായ രണ്ടുപേർ ബൈക്ക് അപകടത്തിൽ മരിച്ചു. ആലപ്പുഴ സ്വദേശികൾ ആയ രണ്ട് യുവാക്കളാണ് ഭോപ്പാലിൽവെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴി വീട്ടുകാർ ഇന്ന് രാവിലെയാണ് വിവരമറിഞ്ഞത്.
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വാണിയമ്പലം തെച്ചങ്ങോട് വെച്ച് ഇന്ന് രാവിലെ 8 മണിക്ക് ഉണ്ടായ അപകടത്തിൽ മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ്
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു; പ്രതിക്കായി തിരച്ചിൽ
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സഹയാത്രികൻ പലതവണ കടന്നുപിടിച്ചതോടെ യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കാട്ടാക്കടയിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നാണ് പെൺകുട്ടിയും യുവാവും ബസിൽ കയറിയത്. പേയാട് ഭാഗത്ത് എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം
മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ആണ് സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ, മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഉച്ചകഴിഞ്ഞ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിന് സമീപം നഗ്നയായി രക്തം പുരണ്ട നിലയിലാണ് കുട്ടിയെ ബന്ധുക്കൾ കണ്ടെത്തിയത് വെള്ളിയാഴ്ച താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയുടെ കുടുംബം അഭയം തേടിയ സ്ഥലത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് ലൈംഗികമായി
കടലാസ് പേപ്പറിൽ ഉച്ചഭക്ഷണം വിളമ്പിയ സംഭവം; പ്രധാനാധ്യാപകനെ സസ്പെൻ്റ് ചെയ്തു
മധ്യപ്രദേശിലെ സർക്കാർ മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് കടലാസ് ഷീറ്റുകളിൽ ഉച്ചഭക്ഷണം വിളമ്പിയ സംഭവത്തെ തുടർന്ന് വലിയ വിവാദം. വിവരം പുറത്തായതോടെ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുകയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഹൽപൂരിലെ മിഡിൽ സ്കൂളും ഹൽപൂർ പ്രൈമറിയും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നത് “ജയ് സന്തോഷി മാ” സ്വയംസഹായ സംഘമാണ്. അഞ്ചുപേരടങ്ങിയ സംഘത്തിൽ മൂന്ന് പേർ പാചകത്തിനും
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കാനൊരുങ്ങി താരസംഘടനകൾ
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ആദരിക്കാനൊരുങ്ങി താരസംഘടനകൾ. ഫെഫ്ക, ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ എന്നിവർ ചേർന്നാണ് ഗംഭീര സ്റ്റേജ് ഷോ ഒരുക്കിയാണ് മോഹൻലാലിനെ ആദരിക്കുക. ഡിസംബറിൽ കൊച്ചിയിൽ വച്ചാകും പരിപാടി. രജനികാന്തും മമ്മൂട്ടിയും മുഖ്യാതിഥിയാവുന്ന ചടങ്ങിലാവും ആദരം. മോഹൻലാലിൻ്റെ സിനിമകളിലൂടെയുള്ള ചലച്ചിത്ര പ്രയാണം കോർത്തിണക്കിയുള്ളതാവും പരിപാടിയുടെ അവതരണം.