മധ്യപ്രദേശിലെ സർക്കാർ മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് കടലാസ് ഷീറ്റുകളിൽ ഉച്ചഭക്ഷണം വിളമ്പിയ സംഭവത്തെ തുടർന്ന് വലിയ വിവാദം. വിവരം പുറത്തായതോടെ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുകയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ഹൽപൂരിലെ മിഡിൽ സ്കൂളും ഹൽപൂർ പ്രൈമറിയും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നത് “ജയ് സന്തോഷി മാ” സ്വയംസഹായ സംഘമാണ്. അഞ്ചുപേരടങ്ങിയ സംഘത്തിൽ മൂന്ന് പേർ പാചകത്തിനും രണ്ട് പേർ പാത്രങ്ങൾ കഴുകുന്നതിനുമാണ് ചുമതലപ്പെടുത്തിയിരുന്നത്.സംഭവം നടന്ന ദിവസം രണ്ട് ജീവനക്കാരില്ലാത്തതിനാൽ പാത്രങ്ങൾ കഴുകാൻ സാധിച്ചില്ല. ഇതോടെ സ്കൂൾ ജീവനക്കാർ കടലാസ് ഷീറ്റുകളിൽ ചപ്പാത്തിയും മറ്റും വിളമ്പുകയായിരുന്നു. ഈ ദൃശ്യങ്ങൾ നവംബർ 4 മുതൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയത്.

അന്വേഷണത്തിൽ വീഴ്ച സ്ഥിരീകരിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. സംഭവം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനമികവിനെയും സ്കൂൾ തല മേൽനോട്ടത്തിനെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

Related Posts