അഗ്നി-പ്രൈം മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈല്‍. വിക്ഷേപണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ ആണ്. പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഡിആര്‍ഡിഒ, സായുധസേന, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി) എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഏജന്‍സികളെയും മന്ത്രി അഭിനന്ദിച്ചു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി പ്രൈം മിസൈലിന് പാകിസ്താനും ചൈനയും കടന്നെത്താനാവും.

Related Posts