സിയാൽ നിർമ്മിച്ച് നൽകുന്ന 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടാണ് 40 കോടി രൂപ ചെലവുള്ള മൂന്ന് പാലങ്ങളുടെ നിർമ്മാണം. കല്ലും കൂട്ടത്ത് മന്ത്രി. പി രാജീവ് ഇന്ന് എയർപോർട്ട് റിംഗ് റോഡ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂർ പഞ്ചായത്തിൽ ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിംഗ് റോഡ് നില വിൽ വരുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൻ്റെ തെക്ക്, വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന റിംഗ് റോഡിൻ്റെ ആദ്യ ഘട്ടമാണിത്. മഠത്തിമൂല, പുളിയാമ്പിള്ളി, ചൊവ്വര എന്നീ സ്ഥലങ്ങളിലാണ് മൂന്ന് പാലങ്ങൾ നിർമിക്കാൻ സിയാൽ പദ്ധതിയിടുന്നത്. സിയാൽ കോൺഫറൻസ് ഹാളിൽ 27ന് വൈകിട്ട് 3.15 നാണ് നിർമ്മാണോദ്ഘാടനം നടക്കുക.

Related Posts