അനിശ്ചിതകാല പണിമുടക്ക് ഈ മാസം 22 മുതൽ പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് വൈകിട്ട് 3 30ന് മന്ത്രിയുടെ ചേംമ്പറിൽ വെച്ച് ചർച്ച നടത്തും. സ്വകാര്യ ഉടമകളുമായി ഗതാഗത കമ്മീഷണർ സൂചന പണിമുടക്കിന് മുമ്പ് നടത്തിയ ചർച്ച പരാജയപ്പെട്ടത് കൊണ്ടാണ് മന്ത്രി തല ചർച്ച നടത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, 140 കിലോമീറ്റർ അധികം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക, വ്യാജ കൺസഷൻ കാർഡ് തടയുക എന്നീ ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരിക്കുന്നത് .

Related Posts