പേട്ടയിൽ എസ് പി ദീപക്ക്, കുന്നുകുഴിയിൽ ഐ പി ബിനു, കരുത്തരെ ഇറക്കി സിപിഎം; മേയർ ആര്യ രാജേന്ദ്രൻ ഇല്ല
തലസ്ഥാന നഗര ഭരണം പിടിക്കാനുള്ള പോരാട്ടം അത്യന്തം ആവേശകരമാകുന്നു. സി പി എം പട്ടിക കൂടി പുറത്തിറക്കിയതോടെ തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. 3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കിയാണ് സി പി എം പോരാട്ടം പ്രഖ്യാപിച്ചത്. വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ, കുന്നുകുഴിയിലെ
ടി പി വധക്കേസ്, പ്രതിക്ക് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി കെ കെ രമ സുപ്രീംകോടതിയിൽ
ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി കെ കെ രമ. സുപ്രീംകോടതിയിലാണ് കെ കെ രമ ജാമ്യാപേക്ഷയെ എതിര്‍ത്ത് നിലപാട് അറിയിച്ചത്. ഭരണ കക്ഷിയില്‍പ്പെട്ട ജ്യോതി ബാബുവിൻ്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും കെ കെ രമ പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള ചുമതല സര്‍ക്കാരിൻ്റെ ചുമലില്‍ വയ്ക്കരുതെന്നും അക്കാര്യത്തില്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ കെ കെ രമയ്ക്ക്
ബിദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി
ബിദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. യോഗത്തിൽ സമാജം പ്രസിഡണ്ട് പിവി സുമേന്ദ്രൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഈസ്റ്റ് സോൺ കോർഡിനേറ്റർ അനൂപ് കുറ്റിയരിന്മേൽ ക്ലാസുകൾ ഉദ്‌ഘാടനം ചെയ്‌തു. മലയാളം, കന്നഡ മിഷൻ കൺവീനർ ടോമി ജെ ആലുങ്കൽ ആമുഖ പ്രഭാഷണം നടത്തി. റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്തൻ ഏലപ്പുള്ളി ആശംസകൾ അർപ്പിച്ചു. സമാജം സെക്രട്ടറി വിനീഷ് കുമാർ
ടിപി വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ മൗനം പാലിച്ച് സർക്കാർ
ടിപി വധക്കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ മൗനം പാലിച്ച് സംസ്ഥാന സർക്കാർ. ജാമ്യ വ്യവസ്ഥയില്‍ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്ന് കെ.കെ. രമ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ കെ.കെ. രമയ്ക്ക് കോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍
ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു
ബാംഗളൂർ ചാപ്റ്റർ ഹസനാത്ത് കമ്മിറ്റിയുടെ കീഴിൽ ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു. മടിവാള സൗവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ബാഗ്ലൂർ സൗത്ത് പ്രദേശത്തെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ യോഗം ഉൽഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട് നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ യഹിയ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണവും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക കോംപ്ലക്സ്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധ സർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും. ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം – വാർത്ത സമ്മേളനത്തിൽ വിഡി സതീശൻ പറഞ്ഞു.
കോഴിക്കോട്ട് സംവിധായകൻ വി എം വിനു മേയർ സ്ഥാനാർഥി? സർപ്രൈസ് നീക്കവുമായി കോൺഗ്രസ്
കോഴിക്കോട് സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് നീക്കം. വി എം വിനുവുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചേവായൂർ ഡിവിഷനിൽ നിന്നും വിനുവിനെ ഇറക്കാൻ ആണ് കോൺഗ്രസ് നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിൻ്റെ പരിഗണനയിൽ ഉണ്ട്. 45 വർഷമായി ഇടതുമുന്നണിയുടെ കൈയ്യിലുള്ള കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. എന്നാൽ കൂടുതൽ സീറ്റോടുകൂടി കോർപ്പറേഷനിൽ ഭരണം
ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ കരോൾ ഗാനം മത്സരം നവംബർ 30ന്
കരോൾ ഗാസൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് കരോൾ ഗാനം മത്സരം ശാന്താ ബിറ്റ്സ് 2025 നവംബർ 30 ഉച്ചയ്ക്ക് 2 മണിമുതൽ ഇലക്ട്രോണിക് സിറ്റി, ഹെബ്ബഗോടി, എസ്‌എഫ്‌എസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു: മൊബൈൽ 98868 87224, 98860 76316
കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷികദിനാഘോഷം
കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (KEA) ബെംഗളൂരുവിൻ്റെ വാർഷിക ദിനാഘോഷം ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെന്ററിൽവച്ച് ഭംഗിയായി നടന്നു. ചടങ്ങ് മുൻ കേരള ചീഫ് സെക്രട്ടറിയും നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.ജയകുമാർ IAS ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ “മിസൈൽ വനിത” ഡോ.ടെസ്സി തോമസ് മുഖ്യാതിഥിയായിരുന്നു. കൂടാതെ ആറാട്ട് ബിൽഡേഴ്സ് ചെയർമാൻ ടോണി വിൻസെൻറ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് അർജുൻ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശനോജ് പൊതുവാൾ സ്വാഗതം
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം 11നും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലായായിരിക്കും വോട്ടെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി