കോഴിക്കോട് സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ്‌ നീക്കം. വി എം വിനുവുമായി കോൺഗ്രസ്‌ നേതാക്കൾ ചർച്ച നടത്തി. കോർപ്പറേഷൻ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി എം വിനുവിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചേവായൂർ ഡിവിഷനിൽ നിന്നും വിനുവിനെ ഇറക്കാൻ ആണ് കോൺഗ്രസ്‌ നീക്കം. പാറോപ്പടി ഡിവിഷനും വിഎം വിനുവിൻ്റെ പരിഗണനയിൽ ഉണ്ട്.

45 വർഷമായി ഇടതുമുന്നണിയുടെ കൈയ്യിലുള്ള കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. എന്നാൽ കൂടുതൽ സീറ്റോടുകൂടി കോർപ്പറേഷനിൽ ഭരണം തുടരുമെന്നാണ് എൽഡിഎഫിൻ്റെ വാദം. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ ഭരണം – ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.

Related Posts