കണ്ണൂരിലും കോഴിക്കോട്ടും സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വൻ പ്രതി ഷേധവുമായി എസ്എഫ്ഐ. കണ്ണൂർ സർവകലാ ശാലയിലും കാലിക്കറ്റ് സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്കു നേരെ രണ്ടിടത്തും പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിന്മാറാൻ തയാറായില്ല. പിന്നാലെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകെർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയാണ്.