പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുകാർക്ക് വിഐപി പരിഗണന; ജയിലധികൃതർക്കെതിരേ നടപടി
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികളായ തടവുകാർക്ക് വിഐപി പരിഗണന ലഭിക്കുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജയിലധികൃതർക്കെതിരേ നടപടി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തെത്തുടർന്നാണ് അധികൃതർക്കെതിരേ നടപടിയെടുത്തത്. ചീഫ് ജയിൽ സൂപ്രണ്ടായ കെ.സുരേഷിനെ സ്ഥലം മാറ്റിയപ്പോൾ സൂപ്രണ്ട് ഇമാം സാബ് മയാഗേരിയെയും അസി. സൂപ്രണ്ട് അശോക് ബജാന്ദ്രിയെയും സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും പരമേശ്വര വിവരിച്ചു. ജയിലുകളിൽ ഇത്തരം സംഭവങ്ങൾ
2025-ലെ മാൻ ബുക്കർ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്
2025-ലെ മാൻ ബുക്കർ പുരസ്‌കാരം ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് ലഭിച്ചു. ഡേവിഡ് സൊല്ലോയുടെ ‘ഫ്ലെഷ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 50000 പൗണ്ടാണ് (ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഇന്ത്യൻസമയം ചൊവ്വാഴ്‌ച പുലർച്ചെ മൂന്നിന് ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്. കാനഡയിൽ ജനിച്ച അദ്ദേഹം യുകെ, ലെബനൻ, ഹംഗറി എന്നിവിടങ്ങളിൽ ജീവിച്ച ശേഷം ഇപ്പോൾ
മലയാളം മിഷൻ പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു
മലയാളം മിഷൻ പരീക്ഷയിൽ വിജയിച്ച മല്ലേഷ്‌പാളയ വിഗ്നാന ചാരിറ്റബിൾ & എജുക്കേഷണൽ ട്രസ്റ്റ് (വിസിഇടി) പഠനകേന്ദ്രത്തിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ ക്ലാസുകളിലായി 20 പേരാണ് വിജയിച്ചത്. മലയാളം മിഷൻ സുഗതാഞ്ജലി കവിതാലാപന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനംനേടിയ ലിയോ വിൽസനെയും സബ് ജുനിയർ വിഭാഗത്തിൽ ബെംഗളൂരു മധ്യമേഖലയിൽ രണ്ടാംസ്ഥാനം നേടിയ ശ്രീബാലയെയും ഉപഹാരംനൽകി ആദരിച്ചു. അധ്യാപകരായ സിന്ധു, സാജിത, ഷിജില, താഹിറ എന്നിവർ
ഡൽഹി സ്‌ഫോടനം; ദുഃഖത്തില്‍ കേരളം പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ കേരളം പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും വെല്ലുവിളി
എറണാകുളം – ബംഗളൂരു വന്ദേഭാരത് സര്‍വീസ് ഇന്നുമുതല്‍
എറണാകുളം – ബംഗളുരു എക്‌സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജ പുരം എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് സ്‌റ്റേപ്പ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്‌തത്. സർവീസ് തുടങ്ങുന്നതിന് മുമ്പ്തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിൻ്റെ ടിക്കറ്റിന് വൻ ഡിമാൻഡാണ്.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ പുൽവാമ സ്വദേശിയുടേത്
ദില്ലിയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിൻ്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സൽമാൻ ആയിരുന്നു വാഹനത്തിൻ്റെ ആദ്യ ഉടമ. സൽമാനെ ദില്ലി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച് ആർ 26 ഇ 7674 എന്ന നമ്പറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം. സാമ്പത്തിക ഞെരുക്കം കാരണം വാഹനം വിറ്റെന്ന് സൽമാൻ്റെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.
ഡല്‍ഹി സ്‌ഫോടനം: മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
ഡൽഹിയിലെ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും. ‘സ്ഫോടനത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ രാഷ്ട്രപതി മുർമു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ‘ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ അതീവ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ട്‌ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ ഉപരാഷ്ട്രപതി രാധാകൃഷ്‌ണൻ എക്‌സിൽ കുറിച്ചു.
ദില്ലി സ്ഫോടനം; നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന
ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. 8 പേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടവർ യുപി, ദില്ലി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. സ്ഫോടനം നടന്ന
ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം, 9 മരണം
ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം, 9 മരണം. മരണസഖ്യ ഇനിയും ഉയരാൻ സാധ്യത. നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. സമീപത്തുണ്ടായ കാറുകള്‍ക്കും തീപിടിച്ചു. സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പൊലീസും ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന്
പാലക്കാട് ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ
പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തിവരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽവച്ചു അയ്യപ്പ എഡ്യൂക്കേഷൺ ട്രസ്റ്റ് പ്രസിഡണ്ട് ലോകനാഥൻ ഉത്ഘാടനം ചെയ്‌തു. എച്ച് എ എൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ.സി.ജി.കൃഷ്ണദാസ് നായർ മുഖ്യാഥിതിയായിരുന്നു. ഡോ.ലേഖ.കെ.നായർ ആയിരുന്നു ക്വിസ് മാസ്റ്റർ. 24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ സെൻ്റ് മേരീസ് സ്‌കൂൾ (ICSE) ദാസറഹള്ളി