ഡൽഹി സ്ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ല, ഇരകള്‍ക്ക് നീതി ഉറപ്പാക്കും: പ്രധാനമന്ത്രി
ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാനിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നുവെന്നും മോദി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സുവർണ്ണ കർണാടക കേരള സമാജം (എസ് കെ കെ എസ്) ബാംഗ്ലൂർ നോർത്ത് സോണിൻ്റെ ‘സുവർണ ജ്യോതി’ സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം (എസ് കെ കെ എസ്) ബാംഗ്ലൂർ നോർത്ത് സോണിൻ്റെ ‘സുവർണ ജ്യോതി 2025’ ആഘോഷപരിപാടി കെമ്പാപുരയിലുള്ള സിന്ധി കോളേജിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.മുനീർ സ്വാഗതം പറഞ്ഞു. സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ അധ്യക്ഷ പ്രസംഗം നടത്തി. അതിന്ശേഷം ‘സുവർണ ജ്യോതി 2025’ൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യാഥിതിയും കർണ്ണാടക ചീഫ് വിപ്പ് ആയ സലീം അഹമ്മദ് ദീപം തെളിയിച്ച് ഉദ്‌ഘാടനം
ദില്ലി സ്ഫോടനം: വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ്; അന്വേഷണം ഊർജിതമാക്കി ഏജൻസികൾ
ദില്ലി സ്ഫോടനത്തിൽ തെളിവുകൾ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുന്നതായി നോർത്ത് ഡി സി പി അറിയിച്ചു. തിടുക്കപ്പെട്ട് ഒരു നിഗമനവും ഇല്ല. എല്ലാ സാധ്യതകളും പരിശോധിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു. വാഹനം ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് എന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും സംശയിക്കുന്നുണ്ട്. നിലവിൽ ദില്ലിയിലെ ഹോട്ടലുകൾ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 06 : 52 ന് ദില്ലി ചെങ്കോട്ടയ്ക്ക് സമീപമാണ് സ്ഫോടനം
തെരുവുനായ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ് കിരണ്‍. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകള്‍തിരുവനന്തപുര പറയുന്നു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ്
കർണാടക നായർ സർവീസ് സൊസൈറ്റി ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ മുഖ്യാഥിതി ആയിരുന്നു. കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, മുൻ ജനറൽ സെക്രട്ടറിയും
എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ തമ്മനഹള്ളി ശാഖയുടെ കന്നഡ രാജ്യോത്സവവും ഓണാഘോഷവും
ബെംഗളൂരു എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ തമ്മനഹള്ളി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കന്നഡ രാജ്യോത്സവവും ഓണാഘോഷവും സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സി.കെ.ബാബു, സെക്രട്ടറി വി.പി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ എന്നിവ അരങ്ങേറി.
ഡൽഹി സ്ഫോടനം; കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
ചെങ്കോട്ട പ്രദേശത്ത് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എങ്കിലും, അനൗദ്യോഗിക വിവരങ്ങൾ പ്രകാരം 13 പേർ വരെ മരണപ്പെട്ടതായി സൂചനയുണ്ട്. മരണസംഖ്യ വർധിക്കാനുള്ള സാധ്യതയും ഉണ്ട്. യുപിയിലെ 21 കാരനായ റുമാൻ, ദില്ലിയിൽ തുണിക്കട നടത്തുന്ന അമർ കടാരിയ, യുപി സ്വദേശിയായ ദിനേശ് മിശ്ര, ഓട്ടോറിക്ഷ ഡ്രൈവർ മോഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി (22)
മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡണ്ട് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്‌തു
മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധു അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡണ്ട് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു പങ്കെടുത്തു. 2019-ലെ ഇന്ത്യ-മാലദ്വീപ് ഉടമ്പടിപ്രകാരം ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളറിൻ്റെ (ഏകദേശം 7096 കോടി രൂപ) ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉപയോഗിച്ച് നിർമിച്ചതാണ് ഈ വിമാനത്താവളം. മാലദ്വീപും ഇന്ത്യയും തമ്മിൽ 60 വർഷമായി നിലനിൽക്കുന്ന
നായർ സേവാ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹസംഗമം
നായർ സേവാസംഘ് കർണാടക (എൻഎ സ്എസ്കെ) കെആർ പുരം കരയോഗം സ്നേഹസംഗമം ബി. എ.ബസവരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.കെ. നായർ, ബിനോയ് എസ്.നായർ, പി.എം.ശശീന്ദ്രൻ, വിജ യൻ നായർ, പ്രസീദ് കുമാർ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, മിഥുൻ ശ്യാമിൻ്റെ രസമയ കുരുക്ഷേത്ര ഡാൻസ്, സരിഗമ മ്യൂസിക്കൽ ഗ്രൂപ്പിൻ്റെ ഗാനമേള എന്നിവ അരങ്ങേറി.
സ്ഫോടനം; ഡൽഹി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അനുശോചനം രേഖപ്പെടുത്തി. സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു. സംഭവം ‘അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്’ എന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്ക് തൻ്റെ അഗാധമായ അനുശോചനം അറിയിച്ചു. ‘പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,’ അവർ പറഞ്ഞു. പരിക്കേറ്റ ആളുകൾക്ക്