മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധു അന്താരാഷ്ട്ര വിമാനത്താവളം പ്രസിഡണ്ട് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു പങ്കെടുത്തു. 2019-ലെ ഇന്ത്യ-മാലദ്വീപ് ഉടമ്പടിപ്രകാരം ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളറിൻ്റെ (ഏകദേശം 7096 കോടി രൂപ) ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉപയോഗിച്ച് നിർമിച്ചതാണ് ഈ വിമാനത്താവളം. മാലദ്വീപും ഇന്ത്യയും തമ്മിൽ 60 വർഷമായി നിലനിൽക്കുന്ന ബന്ധത്തിൻ്റെ സ്മാരകമാണ് ഈ വിമാനത്താവളമെന്ന് മുയിസു പറഞ്ഞു.
ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാലദ്വീപ് സന്ദർശിച്ചിരുന്നു. മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചർച്ചകൾക്ക് അന്ന് തുടക്കം കുറിച്ചിരുന്നു.

നിശ്ചിതതുക പലിശരഹിത വായ്‌പയായി നൽകുന്ന രീതിയാണ് എൽഒസി. വായ്‌പ തിരിച്ചടച്ചു കഴിഞ്ഞാൽ വീണ്ടും കടമെടുക്കാനും കഴിയും. ഇന്ത്യൻ കമ്പനിയായ ജെഎംസി പ്രൊജക്ട്‌സിനാണ് 13.66 കോടി ഡോളറിന് (ഏകദേശം 1211 കോടി രൂപ) വിമാനത്താവള വികസനത്തിനുള്ള കരാർ മാലദ്വീപ് നൽകിയത്.

Related Posts