കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ബൊമ്മനഹള്ളി കരയോഗത്തിൻ്റെ കുടുംബസംഗമം “കുടുംബ കൂട്ട് 2025” ബൊമ്മനഹള്ളി വിജയ ബാങ്ക് ലേയൗട്ടിലുള്ള സിരി കൺവെൻഷൻ സെന്ററിൽ വെച്ച് ആഘോഷിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എം പി തെജസ്വി സൂര്യ മുഖ്യാഥിതി ആയിരുന്നു. കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, മുൻ ജനറൽ സെക്രട്ടറിയും ബോർഡ്‌ പാട്രണുമായ എം. രാധാകൃഷ്ണൻ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, എം എം ഇ സി ടി സ്‌കൂൾ പ്രസിഡണ്ട് മോഹൻദാസ്, ബെനവലന്റ് ഫണ്ട്‌ കമ്മിറ്റി പ്രസിഡണ്ട് ജി.കെ.കുറുപ്പ്, കരയോഗം പ്രസിഡണ്ട് സോമശേഖർ ഹരിദാസ്, കരയോഗം സെക്രട്ടറി മധു മേനോൻ, ബിജു, മഹിളാ വിഭാഗം ഭാരവാഹികൾ, യുവജന വിഭാഗം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts