സുവർണ്ണ കർണാടക കേരള സമാജം (എസ് കെ കെ എസ്) ബാംഗ്ലൂർ നോർത്ത് സോണിൻ്റെ ‘സുവർണ ജ്യോതി 2025’ ആഘോഷപരിപാടി കെമ്പാപുരയിലുള്ള സിന്ധി കോളേജിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.മുനീർ സ്വാഗതം പറഞ്ഞു. സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ അധ്യക്ഷ പ്രസംഗം നടത്തി. അതിന്ശേഷം ‘സുവർണ ജ്യോതി 2025’ൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യാഥിതിയും കർണ്ണാടക ചീഫ് വിപ്പ് ആയ സലീം അഹമ്മദ് ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.

പ്രസ്തുത യോഗത്തിൽ കൽപറ്റ എം എൽ എ ടി.സിദ്ധിക്ക് സുവനീർ പ്രകാശനം ചെയ്ത് ചലച്ചിത്ര താരങ്ങളായ വിൻസി അലോഷ്യസ്, നമിത പ്രമോദ്, മീനാക്ഷി ബൈര ഗൗഡ, ഷാജി ജോർജ് തോമസ്, സോണൽ കൺവീനർ വി പി സിയാദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഐപ് ചാണ്ടി നന്ദി പറഞ്ഞു.

വൈകുന്നേരം വിവിധ കലാപരിപാടികൾ അരങ്ങേറി. ആക്ടീവ് റേഡിയോയുടെ മെഗാ പരിപാടി ആഘോഷപരിപാടിക്ക് മാറ്റുകൂട്ടി. സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ, സോണൽ കൺവീനർ വി പി സിയാദ്, ഫിനാൻസ് കൺവീനർ മാത്യു ജോൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി മുനീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഐപ് ചാണ്ടി, അഡ്വൈസർ ബിജു മാത്യു, കോർഡിനേറ്റർമാരായ സാബു അബ്രഹാം, തോമസ് സൈമൺ, പ്രമോദ്, ജിനു ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി പഠന സഹായവും മെഡിക്കൽ സഹായവും നൽകി.

Related Posts