സുവർണ്ണ കർണാടക കേരള സമാജം മൈസൂർ ജില്ലയുടെ നേതൃത്വത്തിൽ, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച Tricksmania 2.0 പരിപാടി സംഘടിപ്പിച്ചു. പ്രോഗ്രാം ചെയർമാനും സുവർണ്ണയുടെ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ടുമായ ഡോ. അനിൽ തോമസ്, മൈസൂർ ഡിസ്ട്രിക്ട് പ്രസിഡണ്ട് ജോർജ് കുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി ഹരിനാരായണൻ നായർ, ട്രഷറർ മധു, മറ്റ് സോണുകളുടെ ചെയർമാൻമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിസ്ട്രിക് സെക്രട്ടറി ഹരിനാരായണൻ നായർ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റിയും സംഘടന നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

സുവർണ്ണ കർണാടക കേരള സമാജത്തിൻ്റെ സ്റ്റേറ്റ് പ്രസിഡണ്ട് രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് ബൈജു, സ്റ്റേറ്റ് ട്രഷറർ ഫ്രാൻസിസ്, ജോയിൻറ് ട്രഷറർ മുസ്തഫ, ജോയിൻ സെക്രട്ടറിമാരായ അബൂബക്കർ, ജയരാജൻ, സ്റ്റേറ്റ് മുൻ പ്രസിഡണ്ടും ഫൗണ്ടർ മെമ്പറുമായ രാജൻ ജേക്കബ്, അബിഗരെ സോൺ ചെയർമാൻ വിജേഷ് ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മൈസൂരിലെ വിശിഷ്ട വ്യക്തികളെ ആദരിച്ചു.

Related Posts