കർണാടകയിലെ വിജയപുരയിൽ ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിൽ നിന്ന് 20 പവനും അരലക്ഷം രൂപയും കവർന്നു. ശിവരാത്രി ആഘോഷത്തിന് ശേഷം കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്. 270 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.
വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ സംബന്ധിക്കുകയും ഗ്രാമവാസികൾ ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ മുഴുകുകയും ചെയ്ത അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.