ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അനുശോചനം രേഖപ്പെടുത്തി. സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു.

സംഭവം ‘അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്’ എന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്ക് തൻ്റെ അഗാധമായ അനുശോചനം അറിയിച്ചു. ‘പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,’ അവർ പറഞ്ഞു.

പരിക്കേറ്റ ആളുകൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഡൽഹി പോലീസ്, എൻഎസ്‌ജി, എൻഐഎ, എഫ്എസ്എൽ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ എക്സ‌ിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Related Posts